തൊടുപുഴ കൂട്ടക്കൊലപാതകം: പ്രാദേശിക മുസ്ലിം ലീഗ് നേതാവടക്കം മൂന്ന് പേർ കസ്റ്റഡിയിൽ

  • 51
    Shares

തൊടുപുഴ വണ്ണപ്പുറത്ത് ഒരു കുടുംബത്തിലെ നാല് പേരെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തിൽ മൂന്ന് പേർ കൂടി കസ്റ്റഡിയിൽ. തിരുവനന്തപുരത്ത് നിന്നുള്ള പ്രാദേശിക മുസ്ലിം ലീഗ് നേതാവടക്കമാണ് കസ്റ്റഡിയിലുള്ളത്.

കസ്റ്റഡിയിലുള്ളവരിൽ വിരമിച്ച പോലീസ് ഉദ്യോഗസ്ഥനുമുണ്ടെന്ന് സ്ഥിരീകരിക്കാത്ത വിവരമുണ്ട്. അന്വേഷണ സംഘം ഇവരെ ചോദ്യം ചെയ്യുകയാണ്. തങ്ങൾ ഏതുസമയവും ആക്രമിക്കപ്പെട്ടേക്കുമെന്ന് കൃഷ്ണന് അറിയാമായിരുന്നുവെന്ന് അന്വേഷണസംഘം കരുതുന്നു

കൃഷ്ണന്റെ വീട്ടിൽ നിന്ന് വെള്ള പെയിന്റടിച്ച നിലയിൽ ഇരുമ്പു വടികളും ആയുധങ്ങളും പോലീസ് കണ്ടെത്തിയിരുന്നു. കത്തിയും ചെറിയ വാളുകളും വീട്ടിൽ നിന്നും ലഭിച്ചിട്ടുണ്ട്. ആക്രമിക്കാനാളെത്തിയാൽ തിരിച്ചടിക്കാനായി സൂക്ഷിച്ച് വെച്ചതാണ് ഇതെന്ന് കരുതുന്നു.

വീടിനുള്ളിൽ നിന്ന് വീട്ടുകാരുടെയല്ലാതെ ആറ് പേരുടെ വിരലടയാളം കണ്ടെത്തിയിട്ടുണ്ട്. സംഭവം നടന്ന പ്രദേശത്തെ സിസിടിവി കാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ പരിശോധനക്കായി പോലീസ് ശേഖരിച്ചിട്ടുണ്ട്.

ADVT ASHNAD

 

 Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *