ആപത്തിൽ സഹായിച്ചവരാണ്; എൻഡിടിവിയെ ഹൃദയത്തോട് ചേർത്ത് മലയാളികൾ

  • 70
    Shares

കൊച്ചി: പ്രളയക്കെടുതിയിൽ വലയുന്ന കേരളജനതയെ അധിക്ഷേപിച്ചും പരിഹസിച്ചും സംഘ്പരിവാർ ജിഹ്വയായ റിപബ്ലിക് ടിവിയും അർണാബ് ഗോസ്വാമിയുമെല്ലാം അട്ടഹസിക്കുമ്പോൾ ദുരിതാശ്വാസത്തിനായി പത്ത് കോടിയിലേറെ തുകയാണ് എൻ ഡി ടി വി സമാഹരിച്ചത്. മുംബൈയിൽ ഞായറാഴ്ച നടന്ന ആറ് മണിക്കൂർ നീണ്ട ലൈവ് പരിപാടിയിലൂടെയാണ് കേരളത്തിനായി എൻ ഡി ടി വി ഇത്രയും തുക പിരിച്ചത്.

#IndiaForKerala | Watch live: NDTV’s special 6-hour telethon to raise funds for Kerala ndtv.com/live Call 011-41577789…

Posted by NDTV on Sunday, 26 August 2018

ആപത് ഘട്ടത്തിൽ പിന്നിൽ നിന്നും കുത്താതെ സഹായിക്കാനെത്തിയ എൻഡിടിവിയോട് മലയാളികൾ നന്ദി പ്രകടിപ്പിക്കുന്ന തിരക്കിലാണ്. ചാനലിന്റെ ഫേസ്ബുക്ക് പേജിൽ നന്ദി അറിയിച്ചു കൊണ്ട് ആയിരക്കണക്കിന് കമന്റുകളാണ് വന്നുനിറയുന്നത്. കൂടാതെ ആൻഡ്രോയ്ഡ് പ്ലേ സ്റ്റോറിൽ ചാനലിന് അഞ്ച് റേറ്റിംഗ് നൽകിയും മലയാളികൾ കടപ്പാട് അറിയിക്കുകയാണ്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *