തന്ത്രി കുടുംബത്തിനെതിരെ രാഹുൽ ഈശ്വർ; പത്രക്കുറിപ്പിന് പിന്നിൽ ആരോടോ ഉള്ള ഭയം

  • 2
    Shares

തന്ത്രി കുടുംബവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് പത്രക്കുറിപ്പ് ഇറക്കിയ താഴമൺ കുടുംബത്തിനെതിരെ രാഹുൽ ഈശ്വർ. ആരോപണങ്ങൾ ബാലിശമാണ്. ആരെയോ ഭയന്നാണ് തന്ത്രി കുടുംബം തനിക്കെതിരെ പ്രസ്താവന നടത്തുന്നതെന്ന് രാഹുൽ ഈശ്വർ ആരോപിച്ചു.

എതിർ സ്ഥാനത്ത് മുഖ്യമന്ത്രി നിൽക്കുന്നതു കൊണ്ടാണോ തന്ത്രി കുടുംബം ഭയപ്പെടുന്നത്. അയ്യപ്പവിശ്വാസിയായ താൻ സമരവുമായി മുന്നോട്ടുപോകും. അഞ്ചാം തീയതി നട തുറക്കുമ്പോൾ ശബരിമലയിലുണ്ടാകും. സ്ത്രീകളെ പ്രവേശിപ്പിച്ചുള്ള ആചാരലംഘനം അനുവദിക്കില്ലെന്നും ഇയാൾ പറഞ്ഞു

ചോര വീഴ്ത്തി ശബരിമല ക്ഷേത്രം അശുദ്ധമാക്കുമെന്ന പരാമർശത്തെ തുടർന്ന് രാഹുൽ ഈശ്വറെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കർശന ഉപാധികളോടെ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കുക, എല്ലാ ചൊവ്വാഴ്ചയും സ്‌റ്റേഷനിൽ ഹാജരാകുക തുടങ്ങിയ നിബന്ധനകളോടെയാണ് ജാമ്യം



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *