കർശന ഉപാധികളോടെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കാം; സർക്കാരിന് നിയമോപദേശം

പ്രായാധിക്യം കൊണ്ട് അവശനും ഉപദ്രവകാരിയുമായ ആന തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൂരം വിളംബരത്തിന് മാത്രം എഴുന്നള്ളിക്കാമെന്ന് അഡ്വക്കറ്റ് ജനറൽ സർക്കാരിന് നിയമോപദേശം നൽകി. ജില്ലാ മോണിറ്ററിംഗ് കമ്മിറ്റിയുടെ അനുമതിയോടുകൂടി എഴുന്നള്ളിക്കാമെന്നാണ് നിയമോപദേശത്തിൽ പറയുന്നത്.

അതേസമയം അന്തിമ തീരുമാനമെടുക്കേണ്ടത് ജില്ലാ മോണിറ്ററിംഗ് കമ്മിറ്റിയാണ്. കർശന ഉപാധികളോടെ എഴുന്നള്ളിക്കാമെന്നാണ് നിയമോപദേശം. ആനയെ ആൾക്കുട്ടത്തിനിടയിൽ നിന്ന് നിശ്ചിത അകലത്തിൽ നിർത്തണം. പ്രകോപനമില്ലാതിരിക്കാൻ ശ്രദ്ധിക്കണം.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ കാര്യത്തിൽ ഇടപെടില്ലെന്ന് ഹൈക്കോടതി ഇന്ന് പറഞ്ഞിരുന്നു. ഉചിതമായ അധികാര കേന്ദ്രങ്ങൾക്ക് തീരുമാനമെടുക്കാമെന്നാണ് ഹൈക്കോടതി നിർദേശിച്ചത്. കോടതി ആവശ്യപ്പെട്ട സാഹചര്യത്തിൽ സർക്കാർ ഉചിതമായ തീരുമാനമെടുക്കുമെന്ന് ദേവസ്വം മന്ത്രിയും അറിയിച്ചു.


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *