തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൂരത്തിന് എഴുന്നള്ളിക്കാൻ അനുമതി; കർശന ഉപാധികൾ
തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ കർശന ഉപാധികളോടെ തൃശ്ശൂർ പൂരത്തിന് എഴുന്നള്ളിക്കാൻ അനുമതി നൽകി. രാവിലെ 9.30 മുതൽ 10.30 വരെ എഴുന്നള്ളിക്കാമെന്നാണ് നിർദേശം. നാല് പാപ്പാൻമാർ ആനക്കൊപ്പം ഉണ്ടായിരിക്കണം. പത്ത് മീറ്റർ ചുറ്റളവിൽ ബാരിക്കേഡ് വെക്കണമെന്നും നിർദേശമുണ്ട്
രാമചന്ദ്രനെ എഴുന്നള്ളിക്കാമെന്ന് അഡ്വക്കറ്റ് ജനറൽ സർക്കാരിന് നിയമോപദേശം നൽകിയിരുന്നു. ഇതിന് പിന്നാലെ ആനയുടെ ഫിറ്റ്നസ് മൂന്ന് ഡോക്ടർമാർ പരിശോധിച്ചു. ഇവരും ആരോഗ്യസ്ഥിതിയിൽ തൃപ്തി അറിയിക്കുകയായിരുന്നു.