തേജസ് ദിനപത്രം നിർത്താനൊരുങ്ങുന്നു; പോപുലർ ഫ്രണ്ട് തിങ്കളാഴ്ച പ്രഖ്യാപനം നടത്തും

Loading...
  • 20
    Shares

പോപുലർ ഫ്രണ്ട്-എസ് ഡി പി ഐയുടെ മുഖപത്രമായ തേജസ് നിർത്താനൊരുങ്ങുന്നു. തിങ്കളാഴ്ച ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തും. കോഴിക്കോട് ഇതിനായി വാർത്താ സമ്മേളനം വിളിച്ചു ചേർത്തിട്ടുണ്ട്. ഡിസംബർ 31ന് അവസാന കോപി ഇറക്കാനാണ് തീരുമാനം എന്നറിയുന്നു.

പത്രത്തിന് അവധി കൊടുത്ത് മുഴുവൻ ജീവനക്കാരെയും കോഴിക്കോട് വിളിച്ചുവരുത്തിയ ശേഷമാണ് ഡയറക്ടർ നാസറുദ്ദീൻ എളമരം ഇക്കാര്യം അറിയിച്ചത്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പരസ്യം ലഭിക്കാത്ത സാഹചര്യത്തിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതാണ് പത്രം നിർത്താൻ തീരുമാനിച്ചത്.

പത്രത്തിന്റെ ഓൺലൈൻ എഡിഷൻ തുടരും. ഇതിനായി 25 ജീവനക്കാരെ നിലനിർത്തും. ബാക്കിയുള്ളവരെ ആനുകൂല്യങ്ങൾ നൽകി പിരിച്ചുവിടാനാണ് തീരുമാനം. 2006 ജനുവരി 26നാണ് കോഴിക്കോട് നിന്നും തേജസ് ദിനപത്രം ആരംഭിച്ചത്. നിലവിൽ തിരുവനന്തപുരം, കൊച്ചി, കണ്ണൂർ, കോഴിക്കോട് എഡിഷനുകളുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *