പ്രണയാഭ്യർഥന നിരസിച്ചു; തിരുവല്ലയിൽ പെൺകുട്ടിയെ നടുറോഡിൽ കുത്തിവീഴ്ത്തിയ ശേഷം തീ കൊളുത്തി

Loading...
  • 108
    Shares

പ്രണയാഭ്യർഥന നിരസിച്ച പെൺകുട്ടിയെ യുവാവ് നടുറോഡിലിട്ട് കുത്തിവീഴ്ത്തിയ ശേഷം തീ കൊളുത്തി കൊല്ലാൻ ശ്രമിച്ചു. തിരുവല്ല ചിലങ്ക ജംഗ്ഷനിലാണ് സംഭവം. പതിനെട്ടുകാരനായ യുവാവാണ് പെൺകുട്ടിയെ ആക്രമിച്ചത്. സംഭവത്തിൽ തിരുവല്ല കുമ്പനാട് സ്വദേശി അജിൻ റെജിയെ പോലീസ് അറസ്റ്റ് ചെയ്തു. ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ബി എസ് സി വിദ്യാർഥിനിയായ പെൺകുട്ടി ക്ലാസിലേക്ക് പോകും വഴിയാണ് അജിൻ ആക്രമിച്ചത്. പ്ലസ് ടു കാലം മുതൽക്കെയുള്ള അജിന്റെ പ്രണയാഭ്യർഥന നിരസിച്ചതാണ് കൊലപാതക ശ്രമത്തിൽ കലാശിച്ചതെന്ന് പോലീസ് പറയുന്നു. കത്തി കൊണ്ട് കുത്തി വീഴ്ത്തിയ ശേഷം പെട്രോളൊഴിച്ചാണ് തീ കൊളുത്തിയത്.

നാട്ടുകാർ ഓടിക്കൂട്ടിയാണ് പെൺകുട്ടിയുടെ തീ അണച്ചത്. തുടർന്ന് തിരുവല്ല സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അറുപത് ശതമാനത്തോളം പൊള്ളലേറ്റ പെൺകുട്ടിയുടെ നില അതീവ ഗുരതരമാണെന്ന് ഡോക്ടർമാർ അറിയിച്ചു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *