തിരുവല്ലയിൽ ഓടുന്ന ട്രെയിന്റെ മുന്നിൽ കുട്ടികളെ സെൽഫി ഭ്രാന്ത്; ഒടുവിൽ ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തിയിട്ടു

ഓടുന്ന ട്രെയിന് മുന്നിൽ സ്‌കൂൾ വിദ്യാർഥികളുടെ സെൽഫി ഭ്രാന്ത്. ലോക്കോ പൈലറ്റിന്റെ സമയോചിതമായ ഇടപെടൽ വൻ ദുരന്തം ഒഴിവാക്കുകയായിരുന്നു. തിരുവല്ല കുറ്റൂർ മണിമല റെയിൽവേ പാലത്തിൽ വ്യാഴാഴ്ച രാവിലെയാണ് സംഭവം.

പത്തിലും പ്ലസ് വണ്ണിലുമായി പഠിക്കുന്ന മൂന്ന് കുട്ടികളാണ് ബംഗളൂരുവിൽ നിന്നുള്ള ഐലൻഡ് എക്‌സ്പ്രസ് വരവെ ഇതിന് മുന്നിൽ കയറി സെൽഫി എടുത്തത്. ഹോൺ തുടർച്ചയായി മുഴക്കിയിട്ടും ഇവർ മാറാൻ തയ്യാറായിരുന്നില്ല. ഇതോടെ വേഗത കുറച്ചെത്തിയ ട്രെയിൻ കുട്ടികളുടെ മുന്നിൽ വന്ന് നിന്നു

കുട്ടികളോട് മാറാൻ ലോക്കോ പൈലറ്റ് ആവശ്യപ്പെട്ടിട്ടും ഇവർ തയ്യാറായില്ല. തുടർന്ന് ലോക്കോ പൈലറ്റ് ആർ പി എഫിനെ വിവരം അറിയിക്കുകയായിരുന്നു. ഇതിനിടെ കുട്ടികളിൽ ഒരാൾ ഓടി രക്ഷപ്പെട്ടു.

ആർ പി എഫ് എത്തി കുട്ടികളെ ഓഫീസിലേക്ക് കൊണ്ടുപോകുകയും രക്ഷാകർത്താക്കളെ വിളിച്ചു വരുത്തുകയുമായിരുന്നു. കുറ്റത്തിന്റെ ഗൗരവം പറഞ്ഞുകൊടുത്ത് മേലിൽ ആവർത്തിക്കില്ലെന്ന് ഉറപ്പ് വാങ്ങി വിട്ടയച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *