പന്ത്രണ്ട് മണിക്കൂറോളം നീണ്ട പ്രയത്‌നം; തിരുവനന്തപുരത്ത് പടർന്ന തീ നിയന്ത്രണവിധേയമാകുന്നു

  • 7
    Shares

തിരുവന്തപുരം മൺവിളയിലെ ഫാമിലി പ്ലാസ്റ്റികിന്റെ നിർമാണ യൂനിറ്റിലുണ്ടായിരുന്ന അഗ്നിബാധ നിയന്ത്രണവിധേയമാകുന്നു. പന്ത്രണ്ട് മണിക്കൂറിലധികം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കാൻ സാധിച്ചത്. ഇന്നലെ വൈകുന്നേരം ആറരയോടെയാണ് തീ പടർന്നുപിടിച്ചത്. പ്രദേശത്ത് നിന്നും സമീപവാസികളെ ഒഴിപ്പിച്ചിരുന്നു.. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് കരുതുന്നത്.

ആളുകളെ ഒഴിപ്പിച്ചതോടെയാണ് വലിയ അപകടം ഒഴിഞ്ഞത്. അഗ്‌നിശമനസേന സ്ഥലത്തെത്തി തീയണക്കുന്നതിനുള്ള ശ്രമത്തിലാണ്. ഇതുവരെയുള്ള റിപ്പോർട്ട് പ്രകാരം ആളപായമില്ലെന്നാണ് കരുതുന്നത്. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ഡി.സി.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സ്ഥലത്തുണ്ട്. മന്ത്രി കടകംപള്ളി സുരേന്ദ്രനും മേയറും രാത്രി തന്നെ സംഭവസ്ഥലത്ത് എത്തിയിരുന്നു.

രണ്ട് ദിവസം മുൻപ് ഇതേ ഗോഡൗണിൽ തീപിടിച്ചിരുന്നു.അന്ന് അഞ്ചോളം ഫയർ എഞ്ചിനുകൾ എത്തി തീ അണച്ചിരുന്നെന്നും പൊലീസ് പറയുന്നു. ഇന്ന് രാത്രി എട്ട് മണിയോടെയാണ് വീണ്ടും തീപിടിത്തമുണ്ടായത്. നിർമ്മാണ യൂണിറ്റ് ഇപ്പോൾ മുഴുവനായും കത്തിനശിക്കുകയാണ്. തീപിടിത്തത്തിൽ വിഷപ്പുക ശ്വസിച്ച് അവശനിലയിലായ ജയറാം രഘു (18) എന്ന യുവാവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തീ അണയ്ക്കുന്നതിനായി ജില്ലയിലെ എല്ലാ ഫയർ സ്റ്റേഷനിലെയും എഞ്ചിനുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. കൂടാതെ തിരുവനന്തപുരം വിമാനത്താവളത്തിലെ ഫയർ എഞ്ചിനുകൾ സംഭവ സ്ഥലത്ത് എത്തി.

നിർമ്മാണ യൂണിറ്റിനുള്ളിൽ ഗ്യാസ് സിലിണ്ടർ അടക്കമുള്ളവ ഉണ്ടായതിനാൽ പൊലീസ് ആളുകളെ അങ്ങോട്ട് കടത്തിവിടുന്നില്ല. ഫാക്ടറിക്കടുത്തൂടെയുള്ള വാഹന ഗാതഗതം പൂർണമായും നിരോധിച്ചിരിക്കുകയാണ്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *