കൊലപാതകം കാമുകനൊന്നിച്ച് സൈ്വര്യവിഹാരം നടത്താൻ; മകളെ കൊന്നത് എങ്ങനെയെന്ന് വിവരിച്ച് മഞ്ജുഷ
തിരുവനന്തപുരം നെടുമങ്ങാട് പതിനാറുവയസ്സുകാരിയായ മകളെ കൊലപ്പെടുത്തിയ കേസിൽ മാതാവ് മഞ്ജുഷയെയും കാമുകൻ അനീഷിനെയും സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. മകളെ ഒഴിവാക്കി കാമുകനൊപ്പം സൈ്വര്യ വിഹാരം നടത്താനാണ് കൊലപാതകം നടത്തിയതെന്ന് മഞ്ജുഷ പോലീസിനോട് സമ്മതിച്ചു.
കൊലപാതകം നടത്തിയ രീതി മഞ്ജുഷ പോലീസിന് കാണിച്ചു കൊടുത്തു. മകൾ മീര കട്ടിലിൽ ഇരിക്കുമ്പോൾ കഴുത്തിൽ ഷാളിടുകയും അനക്കം നിലയ്ക്കുന്നത് വരെ മുറുക്കുകയുമായിരുന്നു. തുടർന്ന് മൃതദേഹം ഇവിടെ സൂക്ഷിച്ച ശേഷം ബൈക്കിൽ ഇന്ധനം നിറയ്ക്കാൻ പോയി. പിന്നീടാണ് മൃതദേഹം ഉപേക്ഷിച്ചത്.