തിരുവനന്തപുരത്ത് യുവാവിനെ ഇഷ്ടിക കൊണ്ട് തലക്കടിച്ചു കൊന്നു

  • 3
    Shares

തിരുവനന്തപുരം വക്കത്ത് യുവാവിനെ ഇഷ്ടിക കൊണ്ട് തലക്കടിച്ചു കൊന്നു. വക്കം സ്വദേശി കംസൻ എന്ന ബിനുവാണ് കൊല്ലപ്പെട്ടത്. തിരുവനന്തപുരം സ്വദേശി സന്തോഷ് കുമാറിനെ കടയ്ക്കാവൂർ പോലീസ് അറസ്റ്റ് ചെയ്തു. വക്കം ഉത്സവത്തിനിടെയുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

വാക്കു തർക്കത്തിനിടെ സന്തോഷ് കുമാർ ഇഷ്ടിക എടുത്ത് ബിനുവിന്റെ തലക്ക് അടിക്കുകയായിരുന്നു. നാട്ടുകാർ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബിനുവും സന്തോഷ് കുമാറും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണെന്ന് പോലീസ് പറയുന്നു. ജില്ലയിൽ കഴിഞ്ഞ ഒരു മാസത്തിനിടെ നടക്കുന്ന നാലാമത്തെ കൊലപാതകമാണിത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *