തിരുവനന്തപുരത്തെ ഞെട്ടിച്ച് വീണ്ടും കൊലപാതകം: ശ്രീവരാഹത്ത് യുവാവിനെ കുത്തിക്കൊന്നു

  • 17
    Shares

തലസ്ഥാനത്തെ ഞെട്ടിച്ച് വീണ്ടും കൊലപാതകം. ശ്രീവരാഹത്ത് യുവാവ് കുത്തേറ്റ് മരിച്ചു. ശ്രീവരാഹം സ്വദേശി ശ്യാം എന്ന മണിക്കുട്ടനാണ് മരിച്ചത്. ലഹരി മാഫിയ സംഘമാണ് മണിക്കുട്ടനെ കുത്തിയത്.

ലഹരിമരുന്ന് മാഫിയ സംഘങ്ങൾ ഏറ്റുമുട്ടുന്നതിനിടെ തടയാൻ ചെന്നതായിരുന്നു മണിക്കുട്ടൻ. സംഘത്തിൽപ്പെട്ട അർജുനാണ് കുത്തിയതെന്ന് പോലീസ് സംശയിക്കുന്നു. ഉണ്ണിക്കണ്ണൻ, വിമൽ എന്നിവർക്കും കുത്തേറ്റിട്ടുണ്ട്.

സംഭവത്തിൽ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. രജിത്, മനോജ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഒളിവിൽ പോയ അർജുന് വേണ്ടി പോലീസ് തിരച്ചിൽ തുടരുകയാണ്.

മൂന്നാഴ്ചക്കിടെ തിരുവനന്തപുരത്ത് ലഹരി മാഫിയ സംഘം കൊല്ലുന്ന മൂന്നാമത്തെയാളാണ് മണിക്കുട്ടൻ.


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *