തിരുവനന്തപുരത്ത് പോലീസിന്റെ ഓപറേഷൻ ബോൾട്ട്; ആദ്യദിനം 422 പേർ അറസ്റ്റിൽ

  • 283
    Shares

ലഹരി പിടിമുറുക്കുന്ന തിരുവനന്തപുരത്ത് പോലീസിന്റെ പ്രത്യേക ഓപറേഷൻ. എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിൽ ഓപറേഷൻ ബോൾട്ട് എന്ന് പേരിട്ടിരിക്കുന്ന പരിശോധനയിൽ ആദ്യ ദിനം 422 പേർ അറസ്റ്റിലായി. നഗരത്തിന്റെ വിവിധയിടങ്ങളിലായി 241 റെയ്ഡാണ് നടന്നത്.

292 കേസുകളിലായി 292 പേരെയും വാറണ്ട് കേസിലെ പ്രതികളായ 68 പേരെയും സിറ്റി പോലീസിന് കീഴിലെ 41 സ്‌റ്റേഷൻ പരിധികളിൽ നിന്നായി അറസ്റ്റ് ചെയ്തു. രാത്രി വൈകിയും പരിശോധന തുടരുകയാണ്.

പരസ്യ മദ്യപാനം, കഞ്ചാവ് ഉപയോഗം, മദ്യപിച്ച് വാഹനം ഓടിക്കൽ തുടങ്ങിയവരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *