തൊടുപുഴയിൽ കുട്ടിയെ ക്രൂരമായി മർദിച്ച അരുൺ ആനന്ദ് കൊലക്കേസ് പ്രതി; അറസ്റ്റ് ഉടൻ രേഖപ്പെടുത്തും

  • 7
    Shares

തൊടുപുഴയിൽ ഏഴ് വയസ്സുകാരനായ കുട്ടിയെ ക്രൂരമായി മർദിച്ച കേസിലെ പ്രതി അരുൺ ആനന്ദ് സ്ഥിരം കുറ്റവാളിയെന്ന് പോലീസ്. 2008ൽ തിരുവനന്തപുരത്ത് രജിസ്റ്റർ ചെയ്ത വിജയരാഘവൻ കൊലക്കേസ് പ്രതിയാണ് ഇയാൾ. മദ്യപാനത്തിനിടെ സുഹൃത്തായ വിജയരാഘവനെ ബിയർ കുപ്പി കൊണ്ട് തലയ്ക്കടിച്ച് കൊന്നുവെന്നാണ് കേസ്. ഇയാളുടെ പേരിൽ തിരുവനന്തപുരത്ത് മാത്രം നാല് കേസുകളുണ്ട്.

ക്രൂരമർദനത്തിന് ഇരയായ ഏഴ് വയസ്സുകാരന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. തലയ്ക്ക് പരുക്കേറ്റ കുട്ടിയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. കുട്ടിയുടെ അമ്മയുടെ അകന്ന ബന്ധു കൂടിയാണ് അരുൺ ആനന്ദ്. കുറച്ചു നാളായി കുട്ടിയുടെ അമ്മയ്‌ക്കൊപ്പമാണ് ഇയാൾ കഴിഞ്ഞിരുന്നത്. കുട്ടിയുടെ അമ്മയെയും ഇയാൾ മർദിച്ചിരുന്നതായി പോലീസ് പറയുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *