ഏഴ് വയസ്സുകാരന് മസ്തിഷ്‌ക മരണം സംഭവിച്ചു, പ്രതീക്ഷക്ക് വകയില്ലെന്ന് ഡോക്ടർമാർ; പ്രത്യേക മെഡിക്കൽ സംഘത്തെ അയക്കാൻ സർക്കാർ നിർദേശിച്ചു

  • 14
    Shares

തൊടുപുഴയിൽ അമ്മയുടെ സുഹൃത്തിന്റെ ക്രൂരമർദനത്തിന് ഇരയായി ചികിത്സയിൽ കഴിയുന്ന ഏഴ് വയസ്സുകാരന്റെ നില അതീവ ഗുരുതരമായി തുടരുന്നു. കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന കുട്ടിക്ക് മസ്തിഷ്‌ക മരണം സംഭവിച്ചതായാണ് ഏറ്റവുമൊടുവിൽ വരുന്ന വിവരം. പ്രതീക്ഷക്ക് വകയില്ലെന്നാണ് ഡോക്ടർമാർ പ്രതികരിക്കുന്നത്.

വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കുട്ടി ജീവൻ നിലനിർത്തുന്നത്. ഇതിനിടെ കുട്ടിക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാൻ പ്രത്യേക മെഡിക്കൽ സംഘത്തെ അയക്കാൻ ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ നിർദേശം നൽകി. കോട്ടയം മെഡിക്കൽ കോളജിലെ ന്യൂറോളജിസ്റ്റ്, ന്യൂറോ സർജൻ, പീഡിയാട്രീഷ്യൻ എന്നിവരടങ്ങിയ വിദഗ്ധ സംഘത്തെയാണ് അയച്ചത്. സാധ്യമായ എല്ലാ വിദഗ്ധ ചികിത്സയും ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു.

അമ്മയുടെ സുഹൃത്തായ അരുൺ ആനന്ദാണ് കുട്ടിയെ ക്രൂരമായി മർദിച്ചത്. കുട്ടിയുടെ തലയോട്ടി പൊട്ടി തലച്ചോർ പുറത്തുവന്ന നിലയിലായിരുന്നു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *