തൊടുപുഴയിലെ ഏഴ് വയസ്സുകാരന്റെ ആരോഗ്യനിലയിൽ പുരോഗതിയില്ല; തലച്ചോറിന്റെ പ്രവർത്തനം നിലച്ചു

Loading...
  • 7
    Shares

കൊച്ചി: തൊടുപുഴയിൽ മർദനത്തിനിരയായി ചികിത്സയിൽ തുടരുന്ന ഏഴ് വയസ്സുകാരന്റൈ ആരോഗ്യനിലയിൽ പുരോഗതിയില്ല. തലച്ചോറിന്റെ പ്രവർത്തനം പൂർണമായും നിലച്ച അവസ്ഥയിലാണ്. കഴിഞ്ഞ ഒരാഴ്ചയോളമായി കുട്ടി ഇതേ അവസ്ഥയിലാണ് വെന്റിലേറ്ററിൽ കഴിയുന്നത്. ഈ അവസ്ഥയിൽ അത്ഭുതങ്ങൾ പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. മറ്റ് അവയവങ്ങൾ പ്രവർത്തിക്കുന്നതിനാൽ കുട്ടിയെ വെന്റിലേറ്ററിൽ തുടരാൻ അനുവദിക്കും.

കഴിഞ്ഞ ദിവസം വെന്റിലേറ്റർ മാറ്റി പരിശോധിച്ചിരുന്നു. കുട്ടിക്ക് ശ്വാസം എടുക്കാൻ സാധിക്കുന്നില്ലെന്ന് കണ്ടതോടെ പുന:സ്ഥാപിക്കുകയായിരുന്നു. ട്യൂബ് വഴി ദ്രവരൂപത്തിലുള്ള ഭക്ഷണമാണ് കുട്ടിക്ക് നൽകുന്നത്. മരുന്നുകളോട് പ്രതികരിക്കുന്നില്ല. തലച്ചോറിലേക്കുള്ള രക്തയോട്ടം പൂർണമായും നിലച്ചു. വയറിനും ഹൃദയത്തിനും ശരീരത്തിലെ ഇരുപതോളം ഇടങ്ങളിലും മർദനത്തിൽ പരുക്കേറ്റിട്ടുണ്ട്. ശ്വാസകോശത്തിലും വയറിലും വീക്കമുണ്ടായിട്ടുണ്ട്.

കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെയാണ് കുട്ടിയുടെ മാതാവും പ്രതി അരുൺ ആനന്ദും ചേർന്ന് കുട്ടിയെ കോലഞ്ചേരി മെഡിക്കൽ കോളജിൽ എത്തിച്ചത്. സോഫയിൽ നിന്നു വീണെന്നായിരുന്നു ഇവർ ആദ്യം പറഞ്ഞത്. ആശുപത്രി അധികൃതർ പോലീസിനെ വിവരമറിയിക്കുകയും പോലീസ് നടത്തിയ പരിശോധനയിലാണ് അരുൺ ആനന്ദിന്റെ ക്രൂരമായ മർദനത്തെ തുടർന്നാണ് കുട്ടി മൃതപ്രായനായതെന്ന് വ്യക്തമായതും. അരുണിനെ സംരക്ഷിക്കാനുള്ള നീക്കമായിരുന്നു കുട്ടിയുടെ അമ്മയും ആദ്യം സ്വീകരിച്ചിരുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *