തൊടുപുഴ ബാറിലെ അതിക്രമം: രണ്ട് പേരെ ഡിവൈഎഫ്‌ഐയിൽ നിന്ന് പുറത്താക്കി

തൊടുപുഴ ബാറിൽ അതിക്രമം ഉണ്ടാക്കിയ സംഭവത്തിൽ അച്ചടക്ക നടപടിയുമായി ഡിവൈഎഫ്‌ഐ. അടിപിടിയുണ്ടാക്കിയ രണ്ട് പേരെ സംഘടനയിൽ നിന്ന് പുറത്താക്കി. മുതലക്കോടം യൂനിറ്റ് സെക്രട്ടറി മാത്യൂസ് കൊല്ലപ്പള്ളി, പ്രസിഡന്റ് ജിത്തു എന്നിവരെയാണ് സംഘടനയിൽ നിന്ന് പുറത്താക്കിയത്

തൊടുപുഴ ബ്ലോക്ക് കമ്മിറ്റിയാണ് അച്ചടക്ക നടപടി സ്വീകരിച്ചത്. ഇന്നലെ പുലർച്ചെ ഒന്നരയോടെയാണ് നാലംഗ സംഘം ബാറിലെത്തി അടിപിടിയുണ്ടാക്കിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *