തൊടുപുഴയിൽ ക്രൂര മർദനത്തിന് ഇരയായ ഏഴ് വയസ്സുകാരന്റെ അമ്മയ്ക്ക് എതിരെയും കേസെടുക്കും

Loading...
  • 18
    Shares

തൊടുപുഴയിൽ ക്രൂരമർദനത്തിന് ഇരയായ ഏഴ് വയസ്സുകാരന്റെ അമ്മയ്ക്ക് എതിരെയും പോലീസ് കേസെടുക്കും. മർദനവിവരം യഥാസമയം അധികൃതരെ അറിയിക്കാതിരുന്നതിനാണ് നടപടി. ഇളയ കുട്ടിയുടെ സംരക്ഷണം തുടർന്നും യുവതിയെ ഏൽപ്പിക്കരുതെന്ന ആവശ്യമുയർന്നിട്ടുണ്ട്. ശിശുസംരക്ഷണ സമിതി പ്രവർത്തകരും ഇതേ ആശങ്ക ചൂണ്ടിക്കാട്ടുന്നു

പ്രതിയായ അരുൺ ആനന്ദ് ഏഴ് വയസ്സുകാരനെ നിരന്തരം മർദിച്ചിരുന്നതായി നാല് വയസ്സുള്ള ഇളയ കുട്ടി മൊഴി നൽകിയിരുന്നു. ഇളയ കുട്ടിയുടെ ദേഹത്തും നിരവധി മുറിവുകളുണ്ട്. അരുൺ ആനന്ദ് ഈ കുട്ടിയെയും ക്രൂരമായി മർദിച്ചിരുന്നതായാണ് മനസ്സിലാകുന്നത്. കുട്ടിയുടെ അമ്മ ഇതിനെല്ലാം മൗനാനുവാദം നൽകുകയും ചെയ്തിരുന്നു. എന്നാൽ പോലീസ് അരുണിനെ പിടികൂടിയതിന് ശേഷം തനിക്ക് ഇയാളെ പേടിയായിരുന്നുവെന്ന് സ്വയം രക്ഷിക്കാനാണ് യുവതി ശ്രമിച്ചത്.

കുട്ടികളെ രാത്രി വീട്ടിൽ ഒറ്റയ്ക്കാക്കി ഇരുവരും പുറത്തുപോകുന്നത് പതിവായിരുന്നു. മദ്യപാനവും കറക്കവുമെല്ലാം കഴിഞ്ഞ് പുലർച്ചെയോടെയാകും തിരിച്ചെത്തുക. ഇതുവരെ രണ്ട് കുട്ടികളും വീട്ടിൽ ഒറ്റയ്ക്ക് കഴിയേണ്ട സ്ഥിതിയായിരുന്നു. സംഭവദിവസവും ഇരുവരും പുലർച്ചെ 3 മണിയോടെയാണ് വീട്ടിലെത്തിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *