അരുൺ ബിടെക് ബിരുദധാരിയായ മോദി ഭക്തൻ, അച്ഛനും അമ്മയും ഫെഡറൽ ബാങ്ക് ഉദ്യോഗസ്ഥർ, ആദ്യ ഭാര്യ ഫാഷൻ ഡിസൈനർ; കുട്ടിയുടെ അമ്മയും ബിടെക് ബിരുദധാരി, ഭർത്താവ് മരിച്ച് മൂന്നാം മാസം അരുണിനൊപ്പം ഇറങ്ങിപ്പോയി; തൊടുപുഴ സംഭവത്തിന്റെ പിന്നാമ്പുറ കഥകൾ ഇങ്ങനെ

Loading...
  • 451
    Shares

തൊടുപുഴയിൽ ഏഴ് വയസ്സുകാരനെ ക്രൂരമായി മർദിച്ച് മൃതപ്രായനാക്കിയ പ്രതി അരുൺ ആനന്ദ് ബിടെക് ബിരുദധാരിയാണ്. സിവിൽ എൻജിനീയറിംഗ് കഴിഞ്ഞ ഇയാൾ ലഭിച്ച ജോലിയും ഉപേക്ഷിച്ച് ക്രിമിനൽ കുറ്റകൃത്യങ്ങളിലാണ് താത്പര്യം കണ്ടെത്തിയിരുന്നത്. മദ്യപാനത്തിനിടെ സ്വന്തം സുഹൃത്തിനെ ബിയർ കുപ്പി കൊണ്ട് തലക്കടിച്ച് കൊന്ന കേസിലെ പ്രതി കൂടിയാണ് അരുൺ ആനന്ദ്.

തിരുവനന്തപുരത്ത് ഫെഡറൽ ബാങ്ക് ഉദ്യോഗസ്ഥരുടെ മകനാണ് ഇയാൾ. മൂത്ത സഹോദരൻ സൈന്യത്തിൽ ലഫ്. കേണലാണ്. ആദ്യ ഭാര്യ ഫാഷൻ ഡിസൈനറായിരുന്നു. അരുണിന്റെ ക്രിമിനൽ സ്വഭാവം സഹിക്കാതായപ്പോൾ അവർ ഉപേക്ഷിച്ച് പോകുകയായിരുന്നു. ഈ ബന്ധത്തിൽ പത്ത് വയസ്സുള്ള കുട്ടിയും ഇയാൾക്കുണ്ട്.

ഭാര്യ പോയതിന് പിന്നാലെയാണ് അരുണിന്റെ അമ്മാവന്റെ മകൻ മരിക്കുന്നത്. അമ്മാവന്റെ മകന്റെ ഭാര്യയുമായി അരുൺ അടുക്കുന്നതും ഇങ്ങനെയാണ്. റിട്ട. അധ്യാപികയുടെ മകളാണ് കുട്ടിയുടെ അമ്മയായ യുവതി. ഇവരും ബിടെക് ബിരുദധാരിയാണ്. ഭർത്താവ് മരിച്ച് മൂന്നാം മാസത്തിൽ തന്നെ അരുണിനൊപ്പം മക്കളോടൊത്ത് ഇറങ്ങിപ്പോകുകയായിരുന്നു യുവതി.

ബിജെപി അനുകൂലിയാണ് അരുണെന്ന് ഇയാളെന്ന് സോഷ്യൽ മീഡിയ ഇടപെടൽ വ്യക്തമാക്കുന്നുണ്ട്. നരേന്ദ്രമോദിയുടെ കടുത്ത ആരാധകൻ കൂടിയാണ് അരുൺ ആനന്ദ്.

ബുധനാഴ്ച രാത്രി രണ്ട് കുട്ടികളെയും വീട്ടിൽ പൂട്ടിയിട്ട ശേഷമാണ് അരുണും യുവതിയും പുറത്തുപോയത്. തിരികെ എത്തിയപ്പോൾ ഇളയ കുട്ടി സോഫയിൽ മൂത്രമൊഴിച്ചതായി കണ്ടു. ഇതിനെ ചൊല്ലിയാണ് ഏഴ് വയസ്സുകാരനെ കൂര്രമായി മർദിച്ചത്. ആദ്യം കട്ടിലിൽ കിടന്ന് കുട്ടിയെ ചവിട്ടി ഭിത്തിയിലേക്ക് തെറിപ്പിച്ചു. ഭിത്തിയിൽ തലയടിച്ച് വീണ കുട്ടിയെ നിലത്തിട്ട് ചവിട്ടി. തല പൊട്ടി ചോരയൊഴുകിയിട്ടും അരുൺ മർദനം നിർത്തിയില്ല. മുറികളിലൂടെ കുട്ടിയെ വലിച്ചിഴച്ച് നടന്നു. ഒരു മണിക്കൂറോളം നീണ്ട മർദനത്തിന് ശേഷമാണ് അരുണും യുവതിയും കൂടി കുട്ടിയെ ആശുപത്രിയിൽ എത്തിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *