പ്രാർഥനകൾ വിഫലം; തൊടുപുഴയിൽ ക്രൂരമർദനത്തിന് ഇരയായ ഏഴ് വയസ്സുകാരൻ മരിച്ചു

  • 28
    Shares

തൊടുപുഴയിൽ അമ്മയുടെ സുഹൃത്തിന്റെ ക്രൂര മർദനത്തിന് ഇരയായ ഏഴ് വയസ്സുകാരൻ മരിച്ചു. ഗുരുതരമായി പരുക്കേറ്റ കുട്ടി കഴിഞ്ഞ ഒമ്പത് ദിവസങ്ങളായി കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മർദനത്തിൽ കുട്ടിയുടെ തലച്ചോറിന് അടക്കം ഗുരുതര പരുക്കേറ്റിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കുട്ടി ജീവൻ നിലനിർത്തിയിരുന്നത്.

11.30ഓടുകൂടിയാണ് കുട്ടിയുടെ മരണം ഡോക്ടർമാർ സ്ഥിരീകരിച്ചത്. മാർച്ച് 28ന് പുലർച്ചെയാണ് കുട്ടിയെ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അമ്മയുടെ കാമുകനായ അരുൺ ആനന്ദാണ് കുട്ടിയെ അതിക്രൂരമായി മർദിച്ചത്.

ഏഴുവയസ്സുകാരന്റെ അനിയൻ സോഫയിൽ മൂത്രമൊഴിച്ചെന്ന് ആരോപിച്ചാണ് അരുൺ ആനന്ദ് കുട്ടിയെ മർദിച്ചത്. കുട്ടിയുടെ അമ്മയ്‌ക്കൊപ്പം രാത്രി പുറത്തുപോയ ഇയാൾ പുലർച്ചെ 3 മണിയോടെയാണ് തിരിച്ചെത്തിയത്. അപ്പോഴായിരുന്നു ഇളയ കുട്ടി മൂത്രമൊഴിച്ചതായി കണ്ടത്. ഇതോടെയാണ് മൂത്ത കുട്ടിയെ മർദിച്ചത്.

കട്ടിലിൽ നിന്ന് താഴേക്ക് വലിച്ചെറിയുകയും നിലത്തു കിടന്ന കുട്ടിയുടെ തലയിൽ നിരവധി തവണ ചവിട്ടുകയും ചെയ്തു. ഈ മർദനത്തിലാണ് കുട്ടിയുടെ തലയോട്ടി പൊട്ടി തലച്ചോറിന് ക്ഷതമേറ്റത്. ഇളയ കുട്ടിയെയും ഇയാൾ മർദിച്ചിരുന്നു. മർദനത്തിൽ നാല് വയസ്സുകാരന്റെ പല്ലുകൾ തകർത്തു. കാലുകളിലും മർദനമേറ്റ പാടുകളുണ്ട്. ഈ സമയമൊക്കെ കുട്ടിയുടെ അമ്മയും അരുണിനൊപ്പമുണ്ടായിരുന്നു. എന്നാൽ പോലീസ് കേസെടുത്തതോടെ ഇവർ അരുണിനെ തള്ളി പറയുകയും ഭയമുള്ളത് കൊണ്ടാണ് ഇതുവരെ പ്രതികരിക്കാതിരുന്നതെന്ന് പറയുകയുമായിരുന്നു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *