ഓപറേഷന് സമ്മതപത്രം ഒപ്പിട്ട് നൽകിയില്ല ആംബുലൻസിൽ കയറാനും വിസമ്മതിച്ചു; അരുണും യുവതിയും നഷ്ടപ്പെടുത്തിയത് വിലപ്പെട്ട ഒന്നര മണിക്കൂർ

  • 102
    Shares

തൊടുപുഴയിൽ അമ്മയുടെ കാമുകന്റെ ക്രൂരമർദനത്തിന് ഇരയായി കൊല്ലപ്പെട്ട ഏഴ് വയസ്സുകാരന്റെ മരണത്തിന് പിന്നിലെ കൂടുതൽ സംഭവങ്ങൾ പുറത്ത്. കുട്ടിയെ ആശുപത്രിയിലേക്ക് എത്തിക്കുന്നതും തുടർന്ന് ആശുപത്രി വരാന്തയിൽ നടന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ മനോരമ ന്യൂസ് പുറത്തുവിട്ടു. കുട്ടിയുടെ ചികിത്സ വൈകിപ്പിക്കുന്നതിന് കുട്ടിയുടെ അമ്മയും ശ്രമിച്ചതായാണ് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.

ചുവന്ന നിറമുള്ള കാറിലാണ് കുട്ടിയുമായി ഇവർ ആശുപത്രിയിൽ എത്തുന്നത്. അരുൺ ആനന്ദാണ് കാർ ഡ്രൈവ് ചെയ്തിരുന്നത്. മദ്യപിച്ച് കാലുകൾ നിലത്തുറക്കാത്ത നിലയിലായിരുന്നു അരുൺ. പിൻ ഡോറിൽ നിന്ന് കുട്ടിയുടെ അമ്മ കുട്ടിയെ സ്‌ട്രെച്ചറിൽ ആശുപത്രിയുടെ ഉള്ളിലേക്ക് കയറ്റി.

വിവരമറിഞ്ഞ ഡോക്ടർമാർ അരമണിക്കൂറിനകം ശസ്ത്രക്രിയക്ക് തയ്യാറായി എത്തിയെങ്കിലും അരുൺ ആനന്ദും യുവതിയും ഡോക്ടർമാരോട് തർക്കിച്ച് സമയം കളഞ്ഞു. അമ്മയെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്താൻ ഡോക്ടർമാർ ശ്രമിച്ചെങ്കിലും ഇവർ ഫോൺ വിളിച്ച് ആശുപത്രിക്ക് ചുറ്റിലും നടക്കുകയായിരുന്നു. സമ്മത പത്രം ഒപ്പിട്ട് നൽകാൻ പോലും ഇരുവരും തയ്യാറായില്ല. വീട്ടിലുള്ള ആരുടെയെങ്കിലും ഫോൺ നമ്പർ നൽകിയാൽ മതി, ഫോൺ വഴി സമ്മതം വാങ്ങാമെന്നുപോലും ഡോക്ടർമാർ പറഞ്ഞിട്ടും യുവതി വഴങ്ങിയില്ല.

ഇതോടെയാണ് ആശുപത്രി അധികൃതർ പോലീസിനെ വിളിച്ചത്. ഇതിനിടയിൽ കുട്ടിയെ മെഡിക്കൽ കോളജിലേക്ക് മാറ്റണമെന്ന് തീരുമാനിച്ചു. ആശുപത്രി ജീവനക്കാർ അതീവ ശ്രദ്ധയോടെയും എന്നാൽ വേഗത്തിലും കുട്ടിയെ ആംബുലൻസിൽ കയറ്റുന്നതും സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. എന്നാൽ ആംബുലൻസിൽ കയറാനും അരുണും യുവതിയും തയ്യാറായില്ല. കാറിനടുത്തേക്ക് പോകാനായിരുന്നു യുവതിയുടെ താത്പര്യം. എന്നാൽ പോലീസ് ഇരുവരെയും നിർബന്ധിപ്പിച്ച് ആംബുലൻസിൽ കയറ്റുകയായിരുന്നു.

ആംബുലൻസിന്റെ സമീപത്ത് കൂടി ഇരുവരും തർക്കിച്ച് വീണ്ടും അര മണിക്കൂറോളം സമയമാണ് പാഴാക്കിയത്. ഇതോടെ വിലപ്പെട്ട ഒന്നര മണിക്കൂർ സമയം പാഴായി. കുട്ടിയെ നേരത്തെ തന്നെ ചികിത്സക്ക് വിധേയനാക്കിയിരുന്നുവെങ്കിൽ ഒരുപക്ഷേ രക്ഷപ്പെട്ടെക്കാമെന്ന വിലയിരുത്തലുകളുമുണ്ട്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *