അരുൺ ആനന്ദ് ഒന്നിലധികം വിവാഹം കഴിച്ചിരുന്നതായി കണ്ടെത്തി; ബാംഗ്ലൂരിലെ പെൺകുട്ടിയുടെ മരണവും അന്വേഷിക്കും, കൊലക്കുറ്റം ചുമത്തി

Loading...
  • 37
    Shares

തൊടുപുഴയിൽ ഏഴ് വയസ്സുകാരനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ഒന്നിലധികം വിവാഹം കഴിച്ചിരുന്നതായി റിപ്പോർട്ട്. ആദ്യ വിവാഹത്തിന്റെ പാർട്ടിക്കിടെ സ്വന്തം സുഹൃത്തിനെ ബിയർ കുപ്പി കൊണ്ട് തലക്കടിച്ചു കൊന്ന കേസിലും ഇയാൾ പ്രതിയാണ്.

കൊലപാതക കേസിലെ മൂന്നാം പ്രതിയാണ് അരുൺ ആനന്ദ്. മികച്ച സാമ്പത്തിക ഭദ്രതയുള്ള കുടുംബത്തിൽ നിന്നുള്ളയാണ് അരുൺ. അച്ഛനും അമ്മയും ബാങ്ക് ഉദ്യോഗസ്ഥർ. ഫെഡറൽ ബാങ്കിൽ അരുൺ ആനന്ദിന് ജോലി ലഭിച്ചിരുന്നുവെങ്കിലും ഇതുപേക്ഷിച്ചു.

ഒന്നിലധികം വിവാഹ ബന്ധങ്ങൾ ഇയാൾക്കുള്ളതായി അന്വേഷണത്തിനിടെ പോലീസ് കണ്ടെത്തിയിരുന്നു. വിവാഹ ബന്ധത്തിന് പുറമെ നിരവധി സ്ത്രീകളുമായും ഇയാൾക്ക് ബന്ധമുണ്ട്. അതിലൊരാൾ മാത്രമാണ് തൊടുപുഴയിൽ കൊല്ലപ്പെട്ട കുട്ടിയുടെ അമ്മ. ഭർത്താവ് മരിച്ച് മൂന്നാം മാസം തന്നെ ഇവർ അരുൺ ആനന്ദിനൊപ്പം താമസം തുടങ്ങുകയായിരുന്നു.

തൊടുപുഴ സംഭവത്തിന് പിന്നാലെ കുട്ടിയുടെ അച്ഛന്റെ മരണത്തിലും അരുൺ ആനന്ദിന്റെ ചെയ്തികളുണ്ടോയെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. കൂടാതെ ബാംഗ്ലൂരിൽ അരുണിന് ബന്ധമുണ്ടായിരുന്ന ഒരു പെൺകുട്ടിയുടെ മരണത്തെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *