തൊടുപുഴയിലെ ഏഴ് വയസ്സുകാരന്റെ കൊലപാതകം: കുട്ടിയുടെ അമ്മയ്‌ക്കെതിരെ കേസെടുക്കാൻ നിർദേശം

തൊടുപുഴയിൽ അമ്മയുടെ കാമുകൻ ഏഴ് വയസ്സുകാരനെ ക്രൂരമായി മർദിച്ച് കൊന്ന സംഭവത്തിൽ കുട്ടിയുടെ അമ്മയ്‌ക്കെതിരെ കേസെടുക്കാൻ പോലീസിന് നിർദേശം. ശിശുക്ഷേമ സമിതിയുടേതാണ് നിർദേശം. കുട്ടിയുടെ അമ്മ മാനസികാരോഗ്യം വീണ്ടെടുക്കാനുള്ള ചികിത്സയിലാണ്. ഇത് കേസിൽ നിന്ന് രക്ഷപ്പെടാനുള്ള നീക്കമാണെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു

ബാലനീതി വകുപ്പ് 75ാം വകുപ്പ് പ്രകാരം കേസെടുക്കാനാണ് നിർദേശം. 10 വർഷം വരെ തടവും അഞ്ച് ലക്ഷം രൂപ പിഴയും വരെ പരമാവധി ശിക്ഷ ലഭിക്കാവുന്ന വകുപ്പാണിത്.

കൊല്ലപ്പെട്ട ഏഴ് വയസ്സുകാരന്റെ ഇളയ സഹോദരനെ കുട്ടിയുടെ അച്ഛന്റെ മാതാപിതാക്കൾക്കൊപ്പം വിട്ടു. ശിശുക്ഷേമ സമിതി നിർദേശ പ്രകാരം പോലീസ് അമ്മയുടെ അമ്മയുടെ പക്കൽ നിന്നും കുട്ടിയെ വീണ്ടെടുത്ത് അച്ഛന്റെ മാതാപിതാക്കൾക്ക് കൈമാറുകയാിയരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *