തൊടുപുഴയിലെ ഏഴ് വയസ്സുകാരന്റെ കൊലപാതകം: അമ്മ അറസ്റ്റിൽ

തൊടുപുഴയിൽ ഏഴ് വയസ്സുകാരനെ മർദിച്ചു കൊന്ന കേസിൽ കുട്ടിയുടെ അമ്മ അറസ്റ്റിൽ. കുറ്റകൃത്യം മറച്ചുവെക്കൽ, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ അമ്മയ്‌ക്കെതിരെ ചുമത്തും. കുട്ടി മരിച്ചതിന് ശേഷം എറണാകുളത്ത് മാനസികാരോഗ്യം വീണ്ടെടുക്കുന്നതിനുള്ള ചികിത്സയിലായിരുന്നു ഇവർ. കേസിൽ നിന്നും രക്ഷപ്പെടാനുള്ള നീക്കമാണിതെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു

ശിശുക്ഷേമ സമിതിയാണ് കുട്ടിയുടെ അമ്മയ്‌ക്കെതിരെ കേസെടുക്കാൻ പോലീസിന് നിർദേശം നൽകിയത്. കുട്ടികളെ ആക്രമിക്കുകയോ അല്ലെങ്കിൽ അതിന് കൂട്ടുനിൽക്കുകയോ ചെയ്യുക, ബോധപൂർവം കുട്ടികളെ അവഗണിക്കുകയും അതിലൂടെ അവരിൽ മാനസിക, ശാരീരിക സമ്മർദം ഏൽപ്പിക്കുകയും തുടങ്ങിയ അടങ്ങുന്ന ബാലനീതി നിയമം 75ാം വകുപ്പ് പ്രകാരമാണ് ഇവർക്കെതിരെ കേസെടുക്കുക. 10 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്.

കുട്ടിയുടെ അമ്മയുടെ കാമുകന്റെ ക്രൂരമർദനത്തിന് ഇരയായാണ് ഏഴ് വയസ്സുകാരൻ മരിച്ചത്. സംഭവത്തിൽ അമ്മയുടെ കാമുകൻ അരുൺ ആനന്ദ് റിമാൻഡിലാണ്. മരിച്ച കുട്ടിയുടെ ഇളയ സഹോദരന്റെ സംരക്ഷണം കുട്ടിയുടെ അച്ഛന്റെ മാതാപിതാക്കൾക്ക് നൽകിയിരുന്നു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *