തൊടുപുഴ കൂട്ടക്കൊലപാതകം: പിന്നിൽ മന്ത്രവാദവും ആഭിചാരവുമെന്ന് സ്ഥിരീകരണം

  • 12
    Shares

തൊടുപുഴ കമ്പക്കാനത്ത് ഒരു കുടുംബത്തിലെ നാല് പേരെ കൊന്ന് കുഴിച്ചുമൂടിയ സംഭവം മന്ത്രവാദം, ആഭിചാരം എന്നിവയുമായി ബന്ധപ്പെട്ടാണെന്ന് പോലീസ് സ്ഥിരീകരിച്ചു. നിലവിൽ കസ്റ്റഡിയിലുള്ളവർക്ക് കൊല്ലപ്പെട്ട കൃഷ്ണനുമായി അടുത്ത ബന്ധമുണ്ടായിരുന്നതായും ഇടുക്കി ജില്ലാ പോലീസ് മേധാവി അറിയിച്ചു

കൂട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം അയൽ സംസ്ഥാനങ്ങളിലേക്കും പോലീസ് വ്യാപിച്ചിട്ടുണ്ട്. കൂടുതൽ അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘം തമിഴ്‌നാട്ടിലേക്ക് തിരിച്ചു.

സംസ്ഥാനത്തിനകത്തും പുറത്തും കൃഷ്ണനും കൂട്ടരും നടത്തിയ മന്ത്രവാദ തട്ടിപ്പാണ് കൂട്ടക്കൊലക്ക് പിന്നിലെന്ന് പോലീസ് പറയുന്നു. കേരളമൊട്ടാകെ ഇവർ നിരവധി തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.

ADVT ASHNAD

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *