കൂട്ടക്കൊലപാതകം കൃഷ്ണന്റെ മന്ത്രവാദ സിദ്ധി കൈക്കലാക്കാൻ; ചുരുൾ അഴിച്ച് പോലീസ്

  • 15
    Shares

തൊടുപുഴ കമ്പകക്കാനത്ത് ഒരു കുടുംബത്തിലെ നാല് പേരെ കൊന്നു കുഴിച്ചുമൂടിയ സംഭവത്തിൽ ചുരുൾ അഴിച്ച് പോലീസ്. അനീഷ്, ലിബീഷ് എന്നിവർ ചേർന്നാണ് കൊലപാതകം നടത്തിയത്. കൃഷ്ണന്റെ പക്കലുള്ള മന്ത്രവാദസിദ്ധിയും താളിയോലകളും സ്വന്തമാക്കുന്നതിനായാണ് കൂട്ടക്കൊലപാതകം നടത്തിയതെന്ന് ഇവർ സമ്മതിച്ചു.

കൊല്ലപ്പെട്ട കൃഷ്ണന്റെ സഹായി ആയിരുന്നു അനീഷ്. പൂജകളും മന്ത്രവാദങ്ങളും ഇയാൾ ചെയ്തിരുന്നു. അനീഷ് ചെയ്യുന്ന പൂജകൾ പിന്നീട് ഫലിക്കാതെ വന്നു. തന്റെ മാന്ത്രിക ശക്തി കൃഷ്ണൻ അപഹരിച്ചതാണെന്ന് ഇയാൾ സംശയിച്ചു. കൃഷ്ണനെ കൊന്നാൽ മാന്ത്രികശക്തി തിരിച്ചുകിട്ടുമെന്നും കൃഷ്ണന്റെ മന്ത്രശക്തിയും ഒപ്പം ലഭിക്കുമെന്ന് ഇയാൾ കണക്കുകൂട്ടി.

ജൂലൈ 29ന് ഞായറാഴ്ചയാണ് കൊല നടത്താൻ ഇരുവരും തീരുമാനിച്ചത്. ഭാര്യയോട് ചൂണ്ടയിടാൻ പോകുകയാണെന്ന് പറഞ്ഞാണ് ലബീഷ് അനീഷിനൊപ്പം പോയത്. മൂലമറ്റത്ത് പോയി ഇരുവരും നന്നായി മദ്യപിച്ചു. തുടർന്ന് രാത്രി 12 മണി വരെ ചൂണ്ടയിടാന് പോയി. 12 മണിക്ക് ശേഷം കൃഷ്ണന്റെ വീട്ടിലെത്തിയ ശേഷം ഫ്യൂസ് ഊരി. തുടർന്ന് കൃഷ്ണന്റെ വീട്ടിലെ അടിനെ അടിച്ച് കരയിപ്പിച്ചു. കൃഷ്ണന് ആടിനെ ഭയങ്കരമായി ഇഷ്ടപ്പെട്ടിരുന്നു. കൃഷ്ണനെ എങ്ങനെയും വീടിന് പുറത്ത് ഇറക്കാനായിരുന്നു ഇവരുടെ പദ്ധതി

ആടിന്റെ കരച്ചിൽ കേട്ട് പുറത്തിറങ്ങിയ കൃഷ്ണനെ അനീഷ് അടിച്ചുവീഴ്ത്തി. പുറകെ വന്ന ഭാര്യയെ ലിബീഷ് അടിച്ചു. എന്നാൽ അടി തടുത്ത ഭാര്യ അകത്തേക്ക് ഓടി. എന്നാൽ പുറകെ ചെന്ന് തലക്ക് അടിച്ചുവീഴ്ത്തി. ഇതിന് പുറകെ എത്തിയ മകളെ കയ്യിൽ കമ്പി വടിയുമായാണ് എത്തിയത്. അതുവെച്ച് അനീഷിനെ അടിച്ചു. അടികൊണ്ട് അനീഷിന്റെ തല പൊട്ടി. മകൾ ഒച്ച എടുത്തപ്പോൾ വാ പൊത്താൻ ശ്രമിച്ചു. കുതറി ഓടിയ മകളെ അടുക്കള ഭാഗത്ത് വെച്ച് തലക്ക് അടിച്ചുവീഴ്ത്തി. ഇതിന് പിന്നാലെയാണ് മകനെ അടിച്ചത്. മകന് ചെറിയ മാനസികാസ്വാസ്ഥ്യം ഉള്ള കാര്യവും അനീഷിന് അറിയാമായിരുന്നു. അടി കൊണ്ട മകന് ഒന്നും പറ്റിയില്ല. തുടർന്ന് കത്തി എടുത്ത് കുത്തി. എല്ലാവരും മരിച്ചുവെന്ന് ഉറപ്പാക്കാൻ എല്ലാവരെയും കത്തി ഉപയോഗിച്ച് കുത്തി

മരണം ഉറപ്പാക്കിയ ശേഷം വീട്ടിലുണ്ടായിരുന്ന ആഭരണങ്ങൾ എടുത്തു. 3500 രൂപയും കൈക്കലാക്കി. തുടർന്ന് ഇരുവരും ലീബീഷിന്റെ വീട്ടിൽ പോയി. തുടർന്ന് വെങ്ങല്ലൂർ കടവിൽ പോയി കുളിച്ചു. തിങ്കളാഴ്ച വൈകുന്നേരം അനീഷ് വീണ്ടും ലിബീഷിന്റെ വീട്ടിലെത്തി മൃതദേഹങ്ങൾ മറവു ചെയ്യണമെന്ന് പറഞ്ഞു. രാത്രി 11 മണിക്ക് ശേഷമാണ് ഇരുവരും കൃഷ്ണന്റെ വീട്ടിലെത്തിയത്

ആടിന്റെ കൂടിന്റെ അടിയിൽ കിടന്ന തൂമ്പ എടുത്ത് കുഴി കുത്തി. അതിന് ശേഷം വീട്ടിനുള്ളിൽ കയറിയപ്പോഴാണ് മകൻ മരിച്ചിട്ടില്ലെന്ന് മനസ്സിലായത്. മകൻ ലിവിംഗ് റൂമിൽ തലക്ക് കൈ കൊടുത്ത് ഇരിക്കുകയായിരുന്നു. വലിയ ചുറ്റിക എടുത്ത് മകന്റെ തലക്ക് അടിച്ചു കൊന്നു. ഇതിന് ശേഷം ശരീരത്തിൽ കിടന്ന ആഭരണങ്ങൾ അഴിച്ചെടുത്തു. മൃതദേഹങ്ങൾ മറവു ചെയ്ത ശേഷം വീട് കഴുകി വൃത്തിയാക്കി തിരിച്ചുപോകുകയായിരുന്നു. മൂന്നാം ദിവസം അനീഷ് ലീബിഷിന്റെ അടുത്ത് വന്ന് വീട് ഒന്നുകൂടി കഴുകണമെന്ന് ആവശ്യപ്പെട്ടെങ്കിലും ലബീഷ് തയ്യാറായില്ല. പോലീസ് പറയുന്നു

ADVT ASHNADNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *