തൊടുപുഴയിൽ ഏഴ് വയസ്സുകാരന് രണ്ടാനച്ഛന്റെ ക്രൂര മർദനം; കുട്ടിയുടെ നില അതീവ ഗുരുതരം

  • 5
    Shares

തൊടുപുഴയിൽ രണ്ടാനച്ഛന്റെ ക്രൂര മർദനത്തിന് ഇരയായ ഏഴ് വയസ്സുകാരന്റെ നില അതീവ ഗുരുതരമായി തുടരുന്നു. കുട്ടിയെ നിലത്തിട്ട് ഇയാൾ ചവിട്ടുകയായിരുന്നു. വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ കുട്ടി കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.

അമ്മയും രണ്ടാനച്ഛനും പുറത്തുപോയി വന്നപ്പോൾ ഇളയ കുട്ടി സോഫയിൽ മൂത്രമൊഴിച്ചതും പറഞ്ഞാണ് മൂത്ത കുട്ടിയെ ഇയാൾ മർദിച്ചത്. കുട്ടിയെ നിലത്തിട്ട് പലതവണ ചവിട്ടി. ഏഴ് വയസ്സുകാരന്റെ തലക്ക് പിന്നിൽ ആഴത്തിൽ മുറിവേൽക്കുകയും ചെയ്തു. കുട്ടി വെന്റിലേറ്ററിൽ 48 മണിക്കൂർ നിരീക്ഷണത്തിലാണെന്ന് ഡോക്ടർമാർ അറിയിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *