ഏഴ് വയസ്സുകാരനെ മർദിച്ച് മൃതപ്രായനാക്കിയ സംഭവം: അരുണിനെ അറസ്റ്റ് ചെയ്തു; കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു

Loading...
  • 22
    Shares

തൊടുപുഴയിൽ ഏഴ് വയസ്സുകാരനെ മർദിച്ച് മൃതപ്രായനാക്കിയ സംഭവത്തിൽ കുട്ടിയുടെ അമ്മയുടെ പങ്കാളി അരുൺ ആനന്ദിന്റെ അറസ്റ്റ് രേഖപ്പെടുത്തി. വ്യാഴാഴ്ച പുലർച്ചെയാണ് കുട്ടിയുടെ അമ്മയും അരുൺ ആനന്ദും ചേർന്ന് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. രക്തത്തിൽ കുളിച്ച കുട്ടിയുടെ തലച്ചോറ് വരെ പുറത്തുവന്ന നിലയിലായിരുന്നു.

ക്രൂരമായി മർദിച്ച ശേഷം അരുൺ കുട്ടിയെ ഭിത്തിയിലേക്ക് വലിച്ചെറിയുകയും നിലത്തിട്ട് തലയിൽ ചവിട്ടുകയുമായിരുന്നു. കുട്ടിയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കിയ ശേഷമാണ് ഡോക്ടർമാർ സംഭവം പോലീസിനെ അറിയിച്ചത്. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറയുന്നു.

കുട്ടികളുടെ അച്ഛൻ ഒരു വർഷം മുമ്പാണ് മരിച്ചത്. ഇതുകഴിഞ്ഞ് മൂന്ന് മാസത്തിന് ശേഷമാണ് യുവതിക്കും കുട്ടികൾക്കുമൊപ്പം അരുൺ താമസമാക്കിയത്. തിരുവനന്തപുരത്ത് രജിസ്റ്റർ ചെയ്ത നാല് കേസുകളിൽ പ്രതിയാണ് അരുൺ. ഇതിലൊന്ന് കൊലപാതക കേസാണ്.

തന്നെയും കുട്ടികളെയും ഇയാൾ സ്ഥിരമായി മർദിക്കാറുണ്ടായിരുന്നുവെന്ന് യുവതി പോലീസിന് മൊഴി നൽകി. അരുണിനെ ഭയന്നാണ് ഇക്കാര്യങ്ങൾ ഇതുവരെ പറയാതിരുന്നതെന്നും യുവതി പറഞ്ഞു. ഇവരുടെ മുഖവും അടി കൊണ്ട് വീർത്ത നിലയിലായിരുന്നു. യുവതിയെ അടിക്കുന്നത് കണ്ട് കരഞ്ഞതിനെ തുടർന്നാണ് ഏഴ് വയസ്സുകാരനെ അരുൺ മർദിച്ച് കൊല്ലാറാക്കിയത്. കുട്ടി നിലവിൽ വെന്റിലേറ്ററിലാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *