കുട്ടനാട് വായ്പാ തട്ടിപ്പ്: ഫാ. തോമസ് പീലിയാനിക്കലിനെ പൗരോഹിത്യ ചുമതലകളിൽ നിന്ന് നീക്കി

  • 7
    Shares

കുട്ടനാട് വായ്പാ തട്ടിപ്പ് കേസിൽ ഫാദർ തോമസ് പീലിയാനിക്കലിനെതിരെ ചങ്ങനാശ്ശേരി അതിരൂപതയുടെ നടപടി. പീലിയാനിക്കലിനെ പൗരോഹിത്യ ചുമതലകളിൽ നിന്നും രൂപത നീക്കി. അന്വേഷണ വിധേയമായാണ് നടപടി

കേസിൽ പീലിയാനിക്കലിന് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം. ജൂണിലാണ് ഇദ്ദേഹത്തെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

നേരത്തെ കുട്ടനാട് വികസന സമിതിയുടെ ചുമതലയിൽ നിന്നും തോമസ് പീലിയാനിക്കലിനെ നീക്കിയിരുന്നു. വായ്പാ തട്ടിപ്പ് കേസിൽ അന്വേഷണത്തിനായി ആറംഗ സമിതിയെയും ചങ്ങനാശ്ശേരി അതിരൂപത നിയോഗിച്ചിട്ടുണ്ട്

ADVT ASHNAD



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *