മുഖാവരണത്തിന് നിരോധനം: ഫസൽ ഗഫൂറിന് വധഭീഷണി; പോലീസ് കേസെടുത്തു

എം ഇ എസ് കോളജുകളിൽ മുഖം മറച്ചുള്ള വസ്ത്രത്തിന് നിരോധനമേർപ്പെടുത്തി സർക്കുലർ പുറത്തിറക്കിയതിന് പിന്നാലെ തനിക്ക് വധഭീഷണി വന്നതായി ഡോ. ഫസൽ ഗഫൂർ. എം ഇ എസ് പ്രസിഡന്റായ ഫസൽ ഗഫൂർ നടക്കാവ് പോലീസ് സ്‌റ്റേഷനിൽ പരാതി നൽകി.

ഗൾഫിൽ നിന്നൊരാൾ വിളിച്ച് വധഭീഷണി മുഴക്കിയതായാണ് പരാതി. സർക്കുലർ പിൻവലിച്ചില്ലെങ്കിൽ ജീവൻ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. സന്ദേശം വന്ന നമ്പറും കോൾ റെക്കോർഡും സഹിതമാണ് ഫസൽ ഗഫൂർ പരാതി നൽകിയത്. നടക്കാവ് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *