മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഫോൺ വഴി ഭീഷണി മുഴക്കിയ യുവാവ് അറസ്റ്റിൽ

  • 9
    Shares

മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഫോൺ വഴി ഭീഷണിപ്പെടുത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പിലാത്തറ ചെറുതാഴം സ്വദേശി വിജേഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് കൊളത്തൂരിൽ നിന്നാണ് ഇയാളെ പിടികൂടിയത്.

സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിലെ ലാൻഡ് ഫോണിൽ വിളിച്ചാണ് ഇയാൾ വധഭീഷണി മുഴക്കിയിരുന്നത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ പലതവണ ഇയാൾ വിറിച്ചു. കോളുകൾ നിത്യസംഭവമായതോടെയാണ് ജില്ലാ സെക്രട്ടറി പി ജയരാജൻ പോലീസിനെ വിവരമറിയിച്ചത്. സൈബർ സെൽ നടത്തിയ അന്വേഷണത്തിലാണ് യുവാവ് പിടിയിലായത്.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *