കൊച്ചിയിൽ സൂപ്പർ താരങ്ങൾക്കായി എത്തിച്ച മൂന്ന് കാരവനുകൾ മോട്ടോർ വാഹന വകുപ്പ് പിടികൂടി
കൊച്ചിയിൽ സൂപ്പർ താരങ്ങൾക്ക് സിനിമാ ലോക്കേഷനിൽ വിശ്രമിക്കാനായി എത്തിച്ച മൂന്ന് കാരവനുകൾ മോട്ടോർ വാഹനവകുപ്പ് പിടികൂടി. നികുതി വെട്ടിപ്പ് നടത്തിയതിനാണ് കളമശ്ശേരിയിലെ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്ന് വാഹനങ്ങൾ കസ്റ്റഡിയിലെടുത്തത്. തെന്നിന്ത്യൻ സൂപ്പർ താരമായ നടിക്കും മലയാളത്തിലെ യുവനടനും വേണ്ടിയാണ് കാരവനുകൾ എത്തിച്ചത്.
വണ്ടിയുടെ രൂപം മാറ്റിയുള്ള തട്ടിപ്പ് വ്യക്തമായതോടെയാണ് വാഹനങ്ങൾ പിടിച്ചെടുത്തത്. 19 സീറ്റുള്ള വണ്ടി രൂപം മാറ്റി കാരവനാക്കി ഉപയോഗിച്ചതിനാണ് ഒരു വണ്ടി പിടികൂടിയത്. ഇതര സംസ്ഥാന രജിസ്ട്രേഷനുള്ള സ്വകാര്യ വാഹനം വാടകക്ക് നൽകിയതാണ് മറ്റ് രണ്ട് വണ്ടികൾ പിടിച്ചെടുക്കാൻ കാരണം