കണ്ണൂർ ജില്ലാ ജയിലിൽ ഉദ്യോഗസ്ഥരെ മയക്കി കിടത്തി ജയിൽ ചാടാൻ ശ്രമം; മൂന്ന് പേർ പിടിയിൽ

Loading...

കണ്ണൂർ ജില്ലാ ജയിലിൽ ഉദ്യോഗസ്ഥർക്ക് മയക്കുമരുന്ന് നൽകി മയക്കി കിടത്തിയ ശേഷം തടവുചാടാൻ ശ്രമിച്ച മൂന്ന് പേരെ പിടികൂടി. കൊലക്കേസ് പ്രതിയുൾപ്പെടെ മൂന്ന് പേരാണ് രക്ഷപ്പെടാൻ ശ്രമിച്ചത്. വിചാരണ തടവുകാരനായ കാഞ്ഞങ്ങാട് സ്വദേശി റഫീഖ്, കാസർകോട് സ്വദേശി അഷ്‌റഫ് ഷംസീർ, ചീമേനി സ്വദേശി അരുൺ കുമാർ എന്നിവരാണ് പിടിയിലായത്.

ഗേറ്റിന്റെ അടുത്ത് വരെ എത്തിയ ഇവരെ മറ്റൊരു ഉദ്യോഗസ്ഥൻ കണ്ടതോടെയാണ് ജയിൽ ചാട്ടം പാളിയത്. ഡെപ്യൂട്ടി പ്രിസൺ ഓഫീസർ സുകുമാരൻ, അസി. പ്രിസൺ ഓഫീസർ യാക്കൂബ്, പവിത്രൻ എന്നിവർക്ക് ചായയിൽ മയക്കുമരുന്ന് കൽത്തി നൽകിയ ശേഷം മയക്കി കിടത്തുകയും രക്ഷപ്പെടാൻ ശ്രമിക്കുകയുമായിരുന്നു. മൂന്ന് പേരും ജയിലിലെ അടുക്കള ജോലിയിലുള്ളവരായിരുന്നു

മാനസികാസ്വാസ്ഥ്യമുള്ള തടവുകാർക്ക് ജയിൽ ആശുപത്രിയിൽ നിന്ന് നൽകുന്ന ഗുളികകളാണ് മയക്കുമരുന്നായി ഇവർ ഉപയോഗിച്ചത്. ചായ കുടിച്ച് അബോധാവസ്ഥയിൽ എത്തിയ മൂന്ന് ഉദ്യോഗസ്ഥരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചീമേനിയിൽ അധ്യാപികയെ കൊന്ന് വീട് കൊള്ളയടിച്ച കേസിലെ പ്രതിയാണ് അരുൺ കുമാർ



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *