കൊച്ചി കാണാനായി കാസർകോട് നിന്ന് ഒളിച്ചോടിയെത്തിയ എട്ടാം ക്ലാസ് വിദ്യാർഥികൾ പോലീസിന്റെ പിടിയിൽ

Loading...
  • 26
    Shares

കാസർകോട് നിന്ന് വീട്ടിൽ പറയാതെ കൊച്ചിയിലേക്ക് എത്തിയ മൂന്ന് വിദ്യാർഥികൾ പോലീസ് പിടിയിൽ. ആലുവ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് മൂന്ന് പേരെയും പോലീസ് പിടികൂടിയത്. ചോദിച്ചപ്പോഴാണ് കാസർകോട് നിന്നെത്തിയ കുട്ടികളാണെന്ന് മനസ്സിലായത്. തിങ്കളാഴ്ചയാണ് കുട്ടികൾ സ്‌കൂളിലേക്ക് എന്ന് പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയത്.

ട്രെയിൻ മാർഗമാണ് കുട്ടികൾ കൊച്ചിയിൽ എത്തിയത്. വിദ്യാനഗർ സ്വദേശികളാണ് മൂന്ന് പേരും. എട്ടാം ക്ലാസിൽ ഒരുമിച്ച് പഠിക്കുന്നവർ. ആലുവയിൽ എത്തിയ ഇവർ ലോഡ്ജിൽ മുറിയെടുത്ത് തങ്ങി. 5000 രൂപയാണ് ഇവരുടെ കയ്യിലുണ്ടായിരുന്നത്. താമസവും ഭക്ഷണവും മറ്റ് ചെലവുകളുമൊക്കെയായപ്പോൾ കയ്യിലുണ്ടായിരുന്ന പണം തീർന്നു. ഇതോടെയാണ് നാട്ടിലേക്ക് തിരിച്ചു പോകാനായി റെയിൽവേ സ്‌റ്റേഷനിൽ എത്തിയതും പോലീസിന്റെ പിടിയിലായതും.

കുട്ടികളെ കാണാതായതോടെ വീട്ടുകാർ പോലീസിൽ പരാതിപ്പെട്ടിരുന്നു. ചൊവ്വാഴ്ച വൈകുന്നേരത്തോടെ കുട്ടികളിലൊരാളുടെ ഫോൺ ആലുവ വെച്ച് ഓൺ ചെയ്‌തോടെയാണ് ഇവരെ പിന്തുടർന്ന് പിടികൂടാൻ സാധിച്ചത്. ആലുവയിൽ പോലീസ് എത്തിയപ്പോഴേക്കും ഇവർ ഇവിടെ നിന്ന് പോയിരുന്നു. പിന്നീടാണ് ആലുവ റെയിൽവേ സ്റ്റേഷനിൽ വെച്ച് കുട്ടികളെ പിടികൂടിയത്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *