കൊച്ചിയിൽ ക്രൂര മർദനത്തിന് ഇരായയി മൂന്ന് വയസ്സുകാരൻ; ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ, ജീവൻ നിലനിർത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെ

  • 60
    Shares

തൊടുപുഴ സംഭവത്തിന്റെ ഞെട്ടൽ മാറും മുമ്പേ സമാന സംഭവം കൊച്ചിയിൽ. ഗുരുതര പരുക്കുകളോടെ മൂന്ന് വയസ്സുകാരനെ ആലുവ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പശ്ചിമ ബംഗാൾ സ്വദേശിയായ മൂന്ന് വയസ്സുകാരനെയാണ് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.

കുട്ടിയുടെ നില ഗുരുതരമാണെന്നും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നതെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ടെറസിൽ നിന്ന് വീണ് പരുക്കേറ്റതായാണ് മാതാപിതാക്കൾ അറിയിച്ചത്. എന്നാൽ കുട്ടി ക്രൂരമായി മർദനത്തിന് ഇരയായതായി കണ്ടെത്തിട്ടുണ്ട്. പൃഷ്ഠ ഭാഗത്ത് പൊള്ളലേറ്റ പാടുകളും കാലിൽ മുറിവേറ്റ പാടുകളുമുണ്ട്.

മാതാപിതാക്കളും പോലീസ് നിരീക്ഷണത്തിലാണ്. കുട്ടിക്ക് അടിയന്തര ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *