തൃപ്തി ദേശായി നെടുമ്പാശ്ശേരിയിൽ; വിമാനത്താവളത്തിന് പുറത്ത് സംഘപരിവാർ പ്രതിഷേധിക്കുന്നു

  • 16
    Shares

ശബരിമല സന്ദർശനത്തിനായി ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും സംഘവും കേരളത്തിലെത്തി. നെടുമ്പാശ്ശേരിയിൽ പുലർച്ചെ 5 മണിയോടെയാണ് ഇവർ വിമാനമിറങ്ങിയത്. എന്നാൽ ഇവർക്ക് പുറത്തേക്ക് ഇറങ്ങാൻ സാധിച്ചില്ല. പുലർച്ചെ നാല് മണിയോടെ സംഘപരിവാറുകാർ പതിവ് പ്രതിഷേധവുമായി വിമാനത്താവളത്തിലും തമ്പടിച്ചിരുന്നു

തൃപ്തിക്കും സംഘത്തിനും കോട്ടയത്തേക്ക് പോകുന്നതിനായി വാഹനങ്ങളൊന്നും ലഭിച്ചില്ല. വിമാനത്താവളത്തിലെ ടാക്‌സികളൊന്നും സംഘപരിവാർ ഭീഷണി നിലനിൽക്കുന്നതിനാൽ ഓടാൻ തയ്യാറായിട്ടില്ല. വാഹനമെടുത്താൽ സംഘപരിവാറിന്റെ ക്രിമിനലുകൾ അത് തകർക്കുമെന്ന ഭീതിയെ തുടർന്നാണിത്.

അതേസമയം തൃപ്തിക്ക് സുരക്ഷ നൽകാമെന്ന് പോലീസ് അറിയിച്ചതായാണ് വിവരം. എന്തുവന്നാലും ദർശനം നടത്തിയെ തിരിച്ചുപോകുവെന്ന് തൃപ്തി ദേശായി വ്യക്തമാക്കിയിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *