കോൺഗ്രസും ബിജെപിയും പറഞ്ഞാൽ തൃപ്തി ദേശായി പോകും; എന്നാൽ പ്രാകൃത രീതിയിൽ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുകയാണെന്ന് കടകംപള്ളി

  • 10
    Shares

ബിജെപിയും കോൺഗ്രസും ആവശ്യപ്പെട്ടാൽ തൃപ്തി ദേശായി തിരികെ പോകുമെന്ന് മന്ത്രി കടകംപള്ളി. കോൺഗ്രസിന്റെ സ്ഥാനാർഥിയായി മത്സരിച്ചയാളാണ് തൃപ്തി ദേശായി. ഇതിന് ശേഷം അവർ ബിജെപിയുമായി ചേർന്ന് പ്രവർത്തിച്ചു. വലിയ വിശ്വാസികളായ രമേശ് ചെന്നിത്തലയും ശ്രീധരൻ പിള്ളയും പറഞ്ഞാൽ അവർ തിരിച്ചുപോകുമെന്ന് മന്ത്രി പറഞ്ഞു

എന്നാൽ നെടുമ്പാശ്ശേരിയിൽ പ്രാകൃതമായ രീതിയിൽ സഞ്ചാര സ്വാതന്ത്ര്യം വെല്ലുവിളിക്കുകയാണ്. സ്ത്രീ പ്രവേശനത്തിന് കോടതിയിൽ കേസ് കൊടുത്ത് നിയമയുദ്ധം നടത്തിയവർ വിധി അനുകൂലമായ ശേഷം അതിന്റെ പേരിൽ ജനങ്ങളെ തെരുവിലിറക്കുകയാണെന്നും കടകംപള്ളി ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *