അനുയന നീക്കവുമായി സർക്കാർ; തൃപ്തിയുമായി ചർച്ച നടത്തുന്നു
ശബരിമലയിൽ ദർശനം നടത്താനായി എത്തിയ തൃപ്തി ദേശായിയുമായി സർക്കാർ ചർച്ച നടത്തുന്നതു. ഇതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇവരുമായി ചർച്ച നടത്തുകയാണ്. വിമാനത്താവളത്തിന് പുറത്ത് സംഘപരിവാറിന്റെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് സർക്കാരിന്റെ അനുനയ നീക്കം
മടങ്ങിപ്പോകണമെന്ന നിർദേശം സർക്കാർ മുന്നോട്ടുവെക്കുമെന്നാണ് കരുതുന്നത്. സംഘപരിവാർ പ്രതിഷേധകർ പുറത്തുനിൽക്കുന്നതിനാൽ ജീവന് വരെ ഭീഷണിയുണ്ടായേക്കാമെന്ന കാര്യം ഉദ്യോഗസ്ഥർ തൃപ്തിയെ ധരിപ്പിക്കും. കൂടാതെ ഇവരെ റോഡ് മാർഗം ശബരിമലയിലേക്ക് എത്തിക്കാനാകില്ലെന്ന വസ്തുതയും ഉദ്യോഗസ്ഥർ അറിയിക്കും.
രാവിലെ അഞ്ച് മണിയോടെ എത്തിയ തൃപ്തി എട്ട് മണിക്കൂറുകൾ ആയിട്ടും വിമാനത്താവളത്തിന് പുറത്തേക്ക് ഇറങ്ങാൻ സാധിക്കാതെ നിൽക്കുകയാണ്. ദർശനം സാധ്യമാകാതെ മടങ്ങില്ലെന്നാണ് ഇവർ പറയുന്നത്.