വിമാനത്താവളത്തിന് പുറത്തിറക്കില്ലെന്ന് സംഘപരിവാർ; പ്രതിഷേധിക്കുന്നവർ അയ്യപ്പ ഭക്തരല്ലെന്ന് തൃപ്തി ദേശായി

Loading...
  • 63
    Shares

ശബരിമല ദർശനത്തിനായി പൂനെയിൽ നിന്ന് കൊച്ചിയിൽ എത്തിയ ഭൂമാത ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്ക് നെടുമ്പാശ്ശേരിയിൽ നിന്ന് പുറത്തിറങ്ങാനായില്ല. വിമാനത്താവളത്തിന് പുറത്ത് സംഘപരിവാറുകാർ അയ്യപ്പന്റെ പേരിൽ പ്രതിഷേധം നടത്തുകയാണ്. അതേസമയം പ്രതിഷേധക്കാർ അയ്യപ്പ ഭക്തരല്ലെന്ന് തൃപ്തി ദേശായി പറഞ്ഞു. ദർശനം നടത്താത്തെ തിരിച്ചുപോകില്ല. സ്ത്രീകളെ ബഹുമാനിക്കാതെ പ്രതിഷേധിക്കുന്നവർ അയ്യപ്പഭക്തരല്ല. ദർശനത്തിനുള്ള സൗകര്യം സർക്കാരും പോലീസും ഒരുക്കണമെന്നും തൃപ്തി ആവശ്യപ്പെട്ടു

പുലർച്ചെ 4.45ഓടെയാണ് തൃപ്തി അടക്കമുള്ള ആറ് യുവതികൾ നെടുമ്പാശ്ശേരിയിൽ എത്തിയത്. ഇവർക്ക് കോട്ടയത്തേക്ക് പോകാൻ വാഹന സൗകര്യം ലഭ്യമായിട്ടില്ല. വിമാനത്താവളത്തിലെ ടാക്‌സികളും ഓൺലൈൻ ടാക്‌സികളും ഇവർക്കായി യാത്ര പോകാൻ തയ്യാറാകുന്നില്ല. സംഘപരിവാർ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണിത്. അതേസമയം നിലയ്ക്കലിൽ എത്തിയാൽ സുരക്ഷ നൽകാമെന്ന നിലപാടാണ് പോലീസിനുള്ളത്.

തൃപ്തിയെ ഹോട്ടലിലേക്ക് മാറ്റാനുള്ള സൗകര്യം നൽകണമെന്ന് പോലീസ് ആവശ്യപ്പെട്ടെങ്കിലും സംഘപരിവാറുകാർ സമ്മതിച്ചില്ല. വിമാനത്താവളത്തിന് പുറത്തേക്ക് ഇവരെ എത്തിക്കില്ലെന്നാണ് സംഘപരിവാർ മുന്നറിയിപ്പ് നൽകുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *