തൃപ്തിയില്ലാതെ തൃപ്തി ദേശായി മടങ്ങുന്നു; രാത്രിയോടെ മഹാരാഷ്ട്രയിലേക്ക് തിരിച്ചുപോകും

  • 79
    Shares

ശബരിമല ദർശനത്തിനായി എത്തിയെങ്കിലും പ്രതിഷേധത്തിന് അയവ് വരാത്തതിനെ തുടർന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി മടങ്ങിപ്പോകുന്നു. രാത്രിയോടെ മടങ്ങുമെന്ന് ഇവർ പോലീസിനെ അറിയിച്ചു. പുലർച്ചെ 4.45ഓടെയാണ് തൃപ്തി ദേശായി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയത്. നീണ്ട 13 മണിക്കൂറുകൾ കഴിഞ്ഞിട്ടും ഇവരെ പുറത്തേക്ക് ഇറക്കാൻ സംഘപരിവാറുകാർ സമ്മതിച്ചിരുന്നില്ല. തുടർന്ന് അധികൃതരും സർക്കാർ ഉദ്യോഗസ്ഥരും ഇവരുമായി സംസാരിക്കുകയായിരുന്നു

നിലവിലെ സാഹചര്യവും ബലം പ്രയോഗിച്ച് ഇവരെ ശബരിമലയിലേക്ക് എത്തിക്കാനാകില്ലെന്നും പോലീസ് ഇവരെ അറിയിച്ചു. സ്വന്തമായി താമസ സൗകര്യവും വാഹന സൗകര്യവും ഒരുക്കാനാകുമോയെന്ന് തൃപ്തിയോട് പോലീസ് ആരാഞ്ഞിരുന്നു. എന്നാൽ ഇതിന് ഇവർക്ക് സാധിച്ചില്ല. തുടർന്ന് ക്രമസമാധാന പ്രശ്‌നമുണ്ടാക്കാനില്ലെന്നും മടങ്ങി പോകാമെന്നും തൃപ്തി അറിയിക്കുകയായിരുന്നു. രാത്രി ഒമ്പതരയുടെ വിമാനത്തിലാകും തൃപ്തി ദേശായി മടങ്ങുക


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *