തൃശ്ശൂർ മലാക്കയിൽ വീടിന് തീപിടിച്ച് രണ്ട് കുട്ടികൾ മരിച്ചു

  • 6
    Shares

തൃശ്ശൂർ തെക്കുംകര പഞ്ചായത്തിലെ മലാക്കയിൽ വീടിന് തീപിടിച്ച് രണ്ട് കുട്ടികൾ മരിച്ചു. ഡാൻഡേഴ്‌സ് ജോയുടെ മക്കളായ ഡാൻഫിലീസ്(10), സലസ് മിയ(2) എന്നിവരാണ് മരിച്ചത്. ഡാൻഡേഴ്‌സ് ജോ, ഭാര്യ ബിന്ദു, മൂത്ത മകൾ നിയ എന്നിവരെ ഗുരുതര പൊള്ളലോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് വീടിന് തീ പിടിച്ചത്. തീ പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. പൊട്ടിത്തെറിയുടെ ശബ്ദം കേട്ടതായും പരിസരവാസികൾ പറയുന്നു. ഈ സമയം ഉറക്കത്തിലായിരുന്നു മരിച്ച കുട്ടികൾ. ഡാൻഡേഴ്‌സ് വീടിന് പുറത്ത് കാർ കഴുകുകയായിരുന്നു. ബിന്ദു അടുക്കളയിലും മൂത്ത മകൾ ഹാളിൽ ടി വിയും കണ്ടുകൊണ്ടിരിക്കുകയായിരുന്നു

മരിച്ച കുട്ടികൾ കിടന്ന മുറിയിൽ നിന്നാണ് തീ പടർന്നതെന്ന് കരുതുന്നു. ഈ മുറിയിലാണ് ഇൻവേർട്ടർ പ്രവർത്തിച്ചിരുന്നത്. പൊട്ടിത്തെറിക്ക് പിന്നാലെ വീടിലേക്ക് ഓടിക്കയറിയ ഡാൻഡേഴ്‌സ് മൂത്ത മകളെ ഒരു വിധം പുറത്തെത്തിച്ചു. എന്നാൽ മുറിയിൽ തീ ആളിപ്പടർന്നതിനാൽ കുട്ടികളെ രക്ഷപ്പെടാൻ സാധിച്ചില്ല.


Nishikanth padoor

Leave a Reply

Your email address will not be published. Required fields are marked *