തൃശ്ശൂർ സീറ്റിൽ മത്സരിക്കണമെന്ന് സുരേന്ദ്രനും എ എൻ രാധാകൃഷ്ണനും; ബിജെപിയിൽ തർക്കം മുറുകുന്നു

  • 23
    Shares

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിർണയവുമായി ബന്ധപ്പെട്ട് ബിജെപിയിൽ ഭിന്നത. തൃശ്ശൂർ സീറ്റിനെ ചൊല്ലിയാണ് തർക്കം. തൃശ്ശൂരിൽ എ എൻ രാധാകൃഷ്ണനെ മത്സരിപ്പിക്കണമെന്ന് പി കെ കൃഷ്ണദാസ് പക്ഷം ആവശ്യപ്പെടുമ്പോൾ കെ സുരേന്ദ്രന് സീറ്റ് നൽകണമെന്ന് വി മുരളീധര വിഭാഗം ഉന്നയിക്കുന്നു

വിജയസാധ്യതയുള്ളതായി ബിജെപി കരുതുന്ന സീറ്റാണ് തൃശ്ശൂർ. ശബരിമല സമരത്തിൽ നിരന്തരം ജയിലിൽ കിടന്ന് ശ്രദ്ധ നേടിയ സുരേന്ദ്രനെ മത്സരിപ്പിക്കണമെന്നാണ് മുരളീധര പക്ഷം ആവശ്യപ്പെടുന്നത്. ജില്ലാ നേതൃത്വവും ഇതേ താത്പര്യക്കാരാണ്. എന്നാൽ കഴിഞ്ഞ തവണ മണലൂരിൽ എ എൻ രാധാകൃഷ്ണൻ മികച്ച പ്രകടനം കാഴ്ച വെച്ചത് ചൂണ്ടിക്കാണിച്ചാണ് മറുപക്ഷം തിരിച്ചടിക്കുന്നത്.

പാലക്കാട് ശോഭാ സുരേന്ദ്രനും പത്തനംതിട്ടയിൽ എംടി രമേശും അവകാശ വാദം ഉന്നയിച്ചിട്ടുണ്ട്. തൃശ്ശൂർ, തിരുവനന്തപുരം, പത്തനംതിട്ട, കാസർകോട്, പാലക്കാട് സീറ്റുകളെ ചൊല്ലിയാണ് തർക്കം രൂക്ഷമാകുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *