തുഷാറിന്റെ അറസ്റ്റ്: ശ്രീധരൻ പിള്ള കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ നോക്കുകയാണെന്ന് വെള്ളാപ്പള്ളി നടേശൻ

ചെക്ക് കേസിൽ തുഷാർ വെള്ളാപ്പള്ളി അജ്മാനിൽ അറസ്റ്റിലായ സംഭവത്തിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരൻ പിള്ള കലക്ക വെള്ളത്തിൽ മീൻ പിടിക്കാൻ ശ്രമിക്കുകയാണെന്ന് വെള്ളാപ്പള്ളി നടേശൻ. പിള്ള കുറച്ചു കൂടി മാന്യമായ സമീപനം സ്വീകരിക്കണമായിരുന്നു.

കേന്ദ്രമന്ത്രി വി മുരളീധരനും തന്നെ വിളിച്ചിരുന്നു. കേസിൽ രാഷ്ട്രീയ ഗൂഢാലോചനയില്ലെന്ന് തുഷാർ തന്നെ പറയുമ്പോൾ ശ്രീധരൻ പിള്ള എന്തിന് പറഞ്ഞു നടക്കുന്നുവെന്ന് വെള്ളാപ്പള്ളി ചോദിച്ചു. രാജാവിനേക്കാൾ വലിയ രാജഭക്തി കാണിക്കരുത്. അയാൾ അഭിഭാഷകനാണ്, പക്ഷേ തലയിൽ തലച്ചോറില്ലെന്ന് തനിക്കിപ്പോൾ മനസ്സിലായെന്നും വെള്ളാപ്പള്ളി പറഞ്ഞു

തുഷാറിന്റെ മോചനത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ഇടപെട്ടു. സത്യാവസ്ഥ അറിഞ്ഞതിന് ശേഷം മുഖ്യമന്ത്രി യൂസഫലിയെ വിളിച്ച് വേണ്ട കാര്യങ്ങൾ ചെയ്തുകൊടുക്കാൻ ആവശ്യപ്പെട്ടു. യൂസഫലി തന്നെ വിളിച്ച് സംസാരിച്ചിരുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *