ചെക്ക് കേസ് പിൻവലിക്കാൻ തുഷാർ ആറ് കോടി നൽകണമെന്ന് നാസിൽ

ചെക്ക് കേസിൽ അജ്മാനിൽ നിയമനടപടി നേരിടുന്ന തുഷാറിന് മുന്നിൽ ഒത്തുത്തീർപ്പ് നിബന്ധന വെച്ച് പരാതിക്കാരനായ നാസിൽ. കേസ് ഒത്തുത്തീർപ്പാക്കാൻ ആറ് കോടി രൂപ നൽകണമെന്നാണ് നാസിൽ പറയുന്നത്. എന്നാൽ ഇതിന്റെ പകുതി നൽകാമെന്നാണ് തുഷാർ വ്യക്തമാക്കിയത്.

കോടതിക്ക് പുറത്ത് നടക്കുന്ന മധ്യസ്ഥ ചർച്ചയിലാണ് നാസിൽ ആറ് കോടിയെന്ന നിബന്ധന വെച്ചിരിക്കുന്നത്. ഇത്രയും തുകയുടെ ബിസിനസ് ഇടപാട് നാസിലുമായി തനിക്കുണ്ടായിരുന്നില്ലെന്ന് തുഷാർ പറയുന്നു. പരമാവധി മൂന്നര കോടി രൂപ നൽകാമെന്ന് തുഷാർ പറയുന്നു. എന്നാൽ മുപ്പത് ലക്ഷം ദിർഹം(ആറ് കോടി) ലഭിക്കാതെ പരാതി പിൻവലിക്കില്ലെന്ന് നാസിൽ നിലപാട് ആവർത്തിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *