തുഷാറിന്റെ ചെക്ക് കേസ്: ഒത്തുത്തീർപ്പിനുള്ള ശ്രമം പരാജയപ്പെട്ടു

തുഷാർ വെള്ളാപ്പള്ളിക്കെതിരായ ചെക്ക് കേസ് ഒത്തുത്തീർപ്പാക്കാനുള്ള അജ്മാൻ പ്രോസിക്യൂട്ടറുടെ ശ്രമം പരാജയപ്പെട്ടു. തുഷാർ വാഗ്ദാനം ചെയ്ത തുക തീരെ കുറവാണെന്ന് പരാതിക്കാരനായ നാസിൽ വ്യക്തമാക്കിയതോടെയാണ് ഒത്തുത്തീർപ്പ് പരാജയപ്പെട്ടത്.

കോടതിക്ക് പുറത്ത് കേസ് ഒത്തുത്തീർക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. കേസിന്റെ വിചാരണ അജ്മാൻ കോടതിയിൽ ഇന്നാരംഭിച്ചിരുന്നു. ചെക്ക് മോഷ്ടിച്ചതാണെന്നാണ് തുഷാർ പറഞ്ഞത്. ഇത് എന്തുകൊണ്ട് നേരത്തെ പരാതിപ്പെട്ടില്ലെന്ന് കോടതി ആരാഞ്ഞു. അന്ന് പരാതി നൽകാത്തതിനാൽ ഇപ്പോൾ ആ വാദം സ്വീകരിക്കാൻ കഴിയില്ലെന്നും പ്രോസിക്യൂട്ടർ നിലപാടെടുത്തു.

ഒത്തുത്തീർപ്പിന് തയ്യാറാണെന്ന് ഇരുകൂട്ടരും അറിയിച്ചതോടെ നാസിൽ ഒരു തുക ആവശ്യപ്പെടുകയായിരുന്നു. ഇത് സ്വീകാര്യമല്ലെന്ന് തുഷാർ പറഞ്ഞു. തുടർന്നാണ് ചർച്ചകൾ വഴിമുട്ടിയത്. കോടതിക്ക് പുറത്ത് ഇരുവരുടെയും സുഹൃത്തുക്കൾ തമ്മിലും ചർച്ചകൾ നടക്കുന്നുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *