നിലപാട് വീണ്ടും വീണ്ടും തിരുത്തി വെള്ളാപ്പള്ളി; തുഷാർ മത്സരിക്കുന്നതിൽ ഒരു എതിർപ്പുമില്ല

  • 24
    Shares

തൃശ്ശൂരിൽ എൻ ഡി എ സ്ഥാനാർഥിയായി തുഷാർ വെള്ളാപ്പള്ളി മത്സരിക്കുമെന്ന് ഏകദേശമുറപ്പായതോടെ പഴയ നിലപാട് തിരുത്തി വെള്ളാപ്പള്ളി നടേശൻ. തുഷാർ മത്സരിക്കുന്നതിൽ എതിർപ്പില്ലെന്നും പരിചയ സമ്പന്നനായ സംഘാടകനാണ് തുഷാറെന്നും വെള്ളാപ്പള്ളി പറഞ്ഞു.

നേരത്തെ തുഷാർ മത്സരിക്കുന്നതിൽ ശക്തമായി എതിർപ്പ് പ്രകടിപ്പിച്ചയാളാണ് വെള്ളാപ്പള്ളി. മത്സരിക്കുന്നുവെങ്കിൽ എസ് എൻ ഡി പി ഭാരവാഹിത്വം രാജി വെക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു. ഈ നിലപാടും അദ്ദേഹം തിരുത്തി. തുഷാറുമായി സഹകരിച്ച് മുന്നോട്ടു പോകും. ഭാരവാഹിത്വം രാജിവെക്കേണ്ടി വരുമോയെന്ന് ഇപ്പോൾ പറയാനാകില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *