തുഷാരയെ കൊലപ്പെടുത്തിയത് പട്ടിണിക്കിട്ട്; ഭർതൃവീട് ആഭിചാര കർമത്തിന്റെ കേന്ദ്രം

Loading...
  • 6
    Shares

കൊല്ലം: കരുനാഗപ്പള്ളിയിൽ തുഷാര എന്ന യുവതിയുടെ മരണകാരം പട്ടിണി കിടന്നതു മൂലമെന്ന് പോലീസ് സ്ഥിരീകരിച്ചു. അയണിവേലിക്കകത്ത് തെക്ക് തുളസീധരൻ, വിജയലക്ഷ്മി ദമ്പതികളുടെ മകളായ തുഷാര മാർച്ച് 21നാണ് മരിക്കുന്നത്. മരണസമയത്ത് വെറും 20 കിലോ ഭാരം മാത്രമാണ് തുഷാരക്കുണ്ടായിരുന്നത്.

തുഷാരുടെ മരണത്തിൽ ദുരൂഹത നാട്ടുകാർ ആരോപിച്ചതിനെ തുടർന്നാണ് പോലീസ് അന്വേഷണം നടത്തുകയും പോസ്റ്റുമോർട്ടം നടത്തുകയും ചെയ്തത്. ഇതിന് പിന്നാലെ ഭർത്താവ് ചന്തുലാൽ, അമ്മ ഗീതാ ലാൽ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. സ്ത്രീധനത്തിന്റെ പേരിലാണ് തുഷാരയെ ഇവർ പീഡിപ്പിച്ച് പട്ടിണിക്കിട്ട് കൊലപ്പെടുത്തിയത്.

മന്ത്രവാദത്തിന്റെയും ആഭിചാര കർമത്തിന്റെയും കേന്ദ്രമായിരുന്നു തുഷാരുടെ ഭർതൃവീടെന്ന് നാട്ടുകാർ പറയുന്നു. അയൽവക്കത്തുള്ളവരെ ഇവരുടെ വീട്ടിലേക്ക് കയറ്റാറുണ്ടായിരുന്നില്ല. മന്ത്രവാദത്തിനായി നിരവധി പേർ ഇവിടെ വന്നുപോകുമായിരുന്നു. പല സമയത്തും ഇവിടെ നിന്ന് തുഷാരുടെ കരച്ചിൽ കേൾക്കുമായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. 27 തവണ പോലീസിൽ പരാതിപ്പെട്ടിട്ടും ആരും തിരിഞ്ഞുനോക്കിയില്ലെന്നും നാട്ടുകാർ ആരോപിച്ചു.

മരണസമയത്ത് അസ്ഥികൂടം പോലെ ചുരുങ്ങിയ അവസ്ഥയായിരുന്നു തുഷാരക്ക്. ഭർത്താവും അമ്മയും പഞ്ചസാര വെള്ളവും അരി കുതിർത്ത് നൽകുകയും മാത്രമാണ് ചെയ്തിരുന്നത്. ഇതുകൂടാതെ ശാരീരികമായും മാനസികമായും പീഡീപ്പിച്ചു. കല്യാണം കഴിഞ്ഞിട്ട് വെറും മൂന്ന് തവണ മാത്രമാണ് തുഷാര സ്വന്തം വീട്ടിലേക്ക് പോയത്. ഇവരുടെ രണ്ട് കുട്ടികളെ പോലും തുഷാരയുടെ ബന്ധുക്കളെ കാണിക്കാൻ ചന്തുലാലും അമ്മയും തയ്യാറായിരുന്നില്ല.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *