യുവതിയെ പട്ടിണിക്കിട്ട് കൊന്ന സംഭവം: ഭർത്താവിനും ഭർതൃമാതാവിനുമെതിരെ കൊലക്കുറ്റം ചുമത്തി; തുഷാരയെ മാസങ്ങളായി പട്ടിണിക്കിട്ടതായി റിപ്പോർട്ട്

  • 13
    Shares

കൊല്ലം ഓയൂരിൽ യുവതിയെ പട്ടിണിക്കിട്ട് കൊന്ന സംഭവത്തിൽ ഭർത്താവിനും ഭർതൃമാതാവിനുമെതിരെ കൊലക്കുറ്റം ചുമത്തി. ഭർത്താവ് ചന്തുലാൽ, ചന്തുലാലിന്റെ മാതാവ് ഗീതാ ലാൽ എന്നിവർക്കെതിരെയാണ് കൊലക്കുറ്റം. ഇരുവരും നിലവിൽ റിമാൻഡിലാണ്.

കരുനാഗപ്പള്ളി അയണിവേലിക്കുളങ്ങര തെക്ക് തുളസീധരന്റെയും വിജയലക്ഷ്മിയുടെയും മകൾ തുഷാരയാണ് മരിച്ചത്. ചികിത്സ നിഷേധിച്ചതിനും വീട്ടുതടങ്കലിൽ പാർപ്പിച്ചതിനും ചന്തുലാലിന്റെയും അമ്മയുടെയും പേരിൽ കേസെടുത്തിട്ടുണ്ട്.

മാസങ്ങളായി ഭക്ഷണം നൽകാത്തതും ക്രൂര പീഡനവുമാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ മാസം 21നായിരുന്നു തുഷാരയുടെ മരണം. മരണസമയത്ത് വെറും 20 കിലോ മാത്രമായിരുന്നു യുവതിയുടെ തൂക്കം. സ്ത്രീധനത്തിന്റെ പേരിലാണ് തുഷാരയെ ഇവർ പട്ടിണിക്കിട്ടത്. അരി കുതിർത്തതും പഞ്ചസാര വെള്ളവും മാത്രമാണ് ഇടയ്ക്ക് നൽകിയിരുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *