കേരളത്തിൽ കടുവകളുടെ എണ്ണത്തിൽ വർധന; നാല് വർഷത്തിൽ 70ഓളം കടുവകൾ വർധിച്ചു

  • 38
    Shares

സംസ്ഥാനത്ത് കടുവകളുടെ എണ്ണത്തിൽ വർധന. നാല് വർഷത്തിനിടെ നടക്കുന്ന കണക്കെടുപ്പിൽ കടുവകളുടെ എണ്ണത്തിൽ കഴിഞ്ഞ തവണത്തേക്കാൾ 70ഓളം കടുവകൾ വർധിച്ചതായാണ് വിവരം

കാടുകളിൽ സ്ഥാപിച്ച ക്യാമറകളിൽ 180 കടുകവളാണ് പതിഞ്ഞത്. ക്യാമറയിൽ പതിഞ്ഞ കടുവകൾക്ക് പുറമെ 20 കടുവകളെങ്കിലും കാട്ടിൽ അധികമുണ്ടാകുമെന്നാണ് കരുതുന്നത്.

2014ൽ നടത്തിയ കണക്കെടുപ്പിൽ സംസ്ഥാനത്തെ കാടുകളിൽ 136 കടുവകളെയാണ് കണ്ടെത്തിയത്. പെരിയാർ, പറമ്പിക്കുളം എന്നീ കടുവാ സങ്കേതങ്ങൾക്ക് പുറമെ വയനാട് വന്യജീവി സങ്കേതത്തിലുമാണ് കടുവകളെ കാണപ്പെടുന്നത്. പെരിയാറിൽ 29ഉം പറമ്പിക്കുളത്ത് 31ഉം കടുവകളെയാണ് കഴിഞ്ഞ കണക്കെടുപ്പിൽ കണ്ടെത്തിയത്

2010ൽ 71 കടുവകൾ മാത്രമാണ് കേരളത്തിലുണ്ടായിരുന്നത്. ഇപ്പോൾ 200 ഓളം കടുവകൾ എങ്കിലും കാടുകളിലുണ്ടാകുമെന്ന് കരുതുന്നു

 Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *