മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറോട് തട്ടിക്കയറി ബിജെപി നേതാക്കൾ; ദേഷ്യം ഇവിടെ വേണ്ട, ഞാനാണ് ബോസെന്ന് ടിക്കാറാം മീണ

Loading...
  • 79
    Shares

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ ചർച്ച ചെയ്യാനായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിൽ തെരഞ്ഞെടുപ്പ് ഓഫീറോട് തട്ടിക്കയറി ബിജെപി നേതാക്കൾ. ഓഫീസിൽ ഇരിക്കാൻ സ്ഥലമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപി നേതാക്കൾ ശബ്ദമുയർത്തിയത്. ഇങ്ങനെയല്ല യോഗം വിളിക്കേണ്ടതെന്നും ആവശ്യമായ സ്ഥലസൗകര്യങ്ങളില്ലെനന്നും ബിജെപി നേതാക്കൾ പറഞ്ഞു.

എന്നാൽ ഇതിനോട് രൂക്ഷമായാണ് ടിക്കാറാം മീണ പ്രതികരിച്ചത്. തന്റെ ഓഫീസിൽ വന്ന് തന്നോട് ദേഷ്യപ്പെടാൻ നിങ്ങൾക്ക് അധികാരമില്ലെന്ന് ടിക്കറാം മീണ പറഞ്ഞു. ഇവിടെ നിങ്ങളുടെ ബോസ് ഞാനാണ്. പറയുന്ന കാര്യങ്ങൾ അനുസരിച്ചാൽ മതിയെന്നും ടിക്കാറാം മീണ പറഞ്ഞു

ബിജെപി നേതാക്കളായ പി എസ് ശ്രീധരൻ പിള്ളയും പത്മകുമാറും ഇതിനെ എതിർത്തു. രാഷ്ട്രീയ നേതാക്കളോട് ബഹുമനത്തോടെ സംസാരിക്കണമെന്നും ബിജെപി നേതാക്കൾ പറഞ്ഞു. തർക്കം രൂക്ഷമായതോടെ മാധ്യമപ്രവർത്തകരോട് മുറി വിട്ട് പുറത്തുപോകാൻ ടിക്കറാം മീണ നിർദേശിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *